Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]
പരിശോധിച്ചിട്ടും ഷാനുവിൽ ഒരു തെറ്റും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, എല്ലാം തന്റെ വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്താണെന്ന് അവൾ തിരിച്ചറിയുകയും ചെയ്തു.
ആ നിമിഷം കട്ടിലിൽ കിടന്ന ഫോൺ ബെല്ലടിച്ചു.
ആത്മഹർഷത്താൽ അവൾ ഫോൺ ചാടിയെടുത്തു ...
ഇക്ക കോളിംഗ് ...
അവളുടെ മുഖം ഒരു നിമിഷം മ്ലാനമായി.
തനിക്കു സംഭവിക്കുന്നതെന്തെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു ...
കോൾ അറ്റന്റ് ചെയ്തവൾ സ്പീക്കർ മോഡിലിട്ടു.
"മഴയാണോ അവിടെ ... "
" പെരും മഴയാ..."
" കുട്ട്യോളോ ..?"
" മോളി ഇവിടുണ്ട് , ഷാനു അപ്പുറത്താ ..."
"അതെന്താ കിടപ്പു മാറ്റിയോ ..?"
" ചിലപ്പോഴൊക്കെ അങ്ങനാ..." അവളെങ്ങും തൊടാതെ പറഞ്ഞു..
ഷാഹിർ പിന്നീട് അതിനേക്കുറിച്ച് സംസാരിച്ചില്ല , ചിലപ്പോൾ താൻ കുറഞ്ഞ ദിവസത്തെ ലീവിന് വരുമെന്നും ഉറപ്പു പറയാറായിട്ടില്ലെന്നും അവൻ പറഞ്ഞു ...
" എന്താ പ്രത്യേകിച്ച് ...?"
" ആ നാറിയുടെ കാര്യം തന്നെ ... " ഷാഹിർ ദേഷ്യത്തിലായി ...
കാശു കൊടുക്കാനുള്ളവനേക്കുറിച്ചാണ് ഇക്ക പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായി ...
അല്പ നേരം കൂടി സംസാരിച്ച ശേഷം അവർ ഫോൺ വെച്ചു.
വിശപ്പൊന്നും തോന്നുന്നില്ല ...
അവൾ കുറച്ചു നേരം കൂടി കിടന്നു ...
ആ കിടന്ന കിടപ്പിൽ അവളൊന്നു മയങ്ങിപ്പോയി. മോളി വിശക്കുന്നു എന്ന് പറഞ്ഞ് ഉണർന്നപ്പോഴാണ്, അവൾ ഞെട്ടി എഴുന്നേറ്റത്.
അവൾ മോളിയേയും കൂട്ടി ഹാളിലെത്തിയപ്പോഴേക്കും ഷാനുവിന്റെ വാതിൽ അടഞ്ഞ പോലെ അവൾക്ക് തോന്നി ..
മോളിക്ക് വേഗം ഭക്ഷണമെടുത്ത് കൊടുത്തിട്ട് അവൾ റൂമിലേക്ക് പാഞ്ഞു ചെന്നു..
മൊബൈലെടുത്ത് അവൾ നോക്കി.....
ഷാനു ... ഓൺലൈൻ ...
അവളുടെ ദേഹം പെരുത്തുകയറി ...
പാത്രങ്ങൾ കഴുകാനൊന്നും മിനക്കെടാതെ സിങ്കിലിട്ട് , മോളിയേയും കൂട്ടി , ലൈറ്റണച്ചവൾ വേഗം റൂമിലെത്തി ...
ഓൺലൈൻ തന്നെ ....!
" ഉറക്കത്തിലാ ല്ലേ ...."
സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നിട്ടും അവളങ്ങനെയാണ് എഴുതി വിട്ടത് ...
രണ്ടു ടിക്കും ബ്ളൂ ടിക്കും വീണു ...
"ബാത്റൂമിൽ പോയതാമ്മാ ...."
വീണ്ടും കാറ്റു പോയ ബലൂൺ പോലെ
💬 Comments
View all comments