Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]
ജാസ്മിൻ കിടക്കയിൽ വീണു ...
ഇപ്പോൾ അവനെ കിട്ടിയാൽ താൻ സത്യമായും തല്ലിപ്പോകുമെന്ന് അവൾക്കുറപ്പായിരുന്നു ...
കാമുകൻ പിണങ്ങിയ കാമുകിയുടെ പരവശ ചേഷ്ടകളോടെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നും ഇടയ്ക്ക് ഫോൺ എടുത്തു നോക്കിയും അവൾ ഉള്ളാലെ വിങ്ങിക്കൊണ്ടിരുന്നു ..
ഇതിനു മുൻപ് ഇത്തരമൊരവസ്ഥ നേരിട്ടിട്ടില്ലാത്ത അവൾ ശരിക്കും പറഞ്ഞാൽ കരഞ്ഞു പോയിരുന്നു ...
" ന്റെ ഷാനൂ ......" അവൾ കിടക്കയിൽ മുഖം ചേർത്ത് മോളി കേൾക്കാതെ കരഞ്ഞുകൊണ്ടിരുന്നു ...
9: 32 PM
മെസ്സേജ് നോട്ടിഫിക്കേഷൻ ഇരമ്പിയപ്പോൾ ജാസ്മിൻ ചാടി ഫോണെടുത്തു ...
ഷാനു തന്നെ ....
അവളത്രയും വേഗത്തിൽ ഒരു മെസ്സേജ് ഓപ്പൺ ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു ...
"ഛർദ്ദിച്ചോ .....?"
ഫോൺ വലിച്ചെറിയാൻ കൈ ഓങ്ങിയെങ്കിലും അവൾ കടിച്ചു പിടിച്ചു ...
" ഇല്ല ...."
" എന്നാലിനി പേടിക്കണ്ട ... "
വീണ്ടും സംസാരം മുറിഞ്ഞു ...
ആ രാത്രി എങ്ങനെയാണ് നേരം വെളുപ്പിച്ചതെന്ന് ജാസ്മിന് ഒരു തിട്ടവുമില്ലായിരുന്നു .. വെളുപ്പാൻ കാലത്താണ് അവളൊന്നുറങ്ങിയത് .
7: 10 AM
മോളി ഉണർന്നപ്പോഴാണ് ജാസ്മിനും ഉണർന്നത്.
മാനസികാസ്വാസ്ഥ്യം പിടി മുറുക്കിയ ശരീരം വലിച്ചു വെച്ച് അവൾ അടുക്കളയിലേക്ക് ചെന്നു.
ചായ ഫ്ളാസ്കിലുണ്ട് ...
മാഗി കഴിച്ചതിന്റെ കുറച്ച് പാത്രത്തിലിരുപ്പുണ്ട്.
ഷാനു നേരത്തെ ഉണർന്ന് ചായ കുടി കഴിഞ്ഞു പോയതായി അവൾക്ക് മനസ്സിലായി .
മോളിയെ പല്ലു തേപ്പിച്ച ശേഷം ബാക്കിയിരുന്ന മാഗി അവൾക്ക് കൊടുത്ത് ചായ മാത്രം കുടിച്ച് അവൾ വീണ്ടും പോയി കിടന്നു.
ഷാനുവിന്റെ മുറിയുടെ വാതിൽ അടഞ്ഞു തന്നെയായിരുന്നു ...
ഒന്നു രണ്ടു തവണ ജാസ്മിനെ വന്നു പാളി നോക്കിയ ശേഷമാണ് മോളി ടി. വി ഓൺ ചെയ്തത്.
വളരെ ശബ്ദം താഴ്ത്തിയാണ് മോളി ടി. വി വെച്ചതും ...
പുതപ്പിട്ടു വലിച്ചു മൂടി ജാസ്മിൻ പെയ്യാൻ വെമ്പുന്ന മിഴികളോടെ കിടന്നു ...
അവനോട് ദേഷ്യപ്പെടാനും വയ്യ ... തന്റെ അനുനയ ശ്രമങ്ങളിൽ അവൻ അടുക്കുന്നുമില്ല ...
ഒരു പുരുഷന്റെ യഥാർത്ഥ മനസ്സ് ജാസ്മിൻ അറിഞ്ഞു തുടങ്ങുകയായിരുന്നു ...
എത്ര
💬 Comments
View all comments