Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]
പ്രിയപ്പെട്ട വിഭവമാണെങ്കിലും ഒരിക്കൽ ഛർദ്ദിക്കേണ്ടി വന്നാൽ പിന്നീടൊരിക്കലുമതവൻ തിരിഞ്ഞു നോക്കില്ലെന്ന് അവളറിഞ്ഞു തുടങ്ങി ...
ആരുടെയെങ്കിലും നിർബന്ധത്താലോ സ്നേഹ ശാസനകളാലോ ഒരു പിടി അവൻ വാരിക്കഴിച്ചാലും അവനതിറക്കുക, മറ്റുള്ളവർക്ക് വേണ്ടിയായിരുക്കും ...
തനിക്കു ചേർന്ന പെണ്ണാണെങ്കിൽ അവളുടെ ന്യൂനതകളോ സൗന്ദര്യമോ . പ്രായമോ ഒന്നും അവന് പ്രശ്നമുള്ള കാര്യമല്ല.
പരുന്ത് ചിറകു വിടർത്തിപ്പിടിച്ച് സംരക്ഷിക്കുന്ന പോലെ അവൻ കാവലാകും. അതിനവന്റെ ശരീരത്ത് മാംസ പേശികൾ ദൃഡമായിക്കൊള്ളണമെന്നില്ല ...
അവനൊരു ലക്ഷ്യം മാത്രം ...
പ്രിയപ്പെട്ടവളുടെ സന്തോഷം ..
അവന്റെ സന്തോഷമെന്നാൽ അവൾ തന്നെയാണ് ...
ചുരുക്കത്തിൽ പുരുഷന് സ്ഥായിയായ ഒരു വികാരഭാവങ്ങളില്ലെന്നും അവനോടു ചേരുന്ന സ്ത്രീ, അതാരായിരുന്നാലും അവളുടെ വികാരങ്ങളുടെ പ്രതിഫലനങ്ങൾ മാത്രമാണ് പുരുഷനെന്നും അവൾ തിരിച്ചറിയുകയായിരുന്നു ......
താൻ സ്നേഹിക്കുമ്പോൾ അവൻ സ്നേഹിക്കുന്നു ...
താൻ പിണങ്ങുമ്പോൾ അവൻ പിണങ്ങുന്നു ...
തന്റെ നിശബ്ദത അവന്റെയും നിശബ്ദതയാണ് ...
താൻ തല്ലിയപ്പോൾ അവൻ തിരിച്ചു തല്ലാത്തതിന് കാരണങ്ങൾ വേറെയുണ്ടല്ലോ...
മാഷിന് താൻ ബഹുമാനവും സ്നേഹവും കൊടുക്കുന്നു ...
സ്ത്രീകളോടുള്ള ബഹുമാനം. മുൻ നിർത്തി മാഷത് തിരികെ തരുന്നു ...
ഷാഹിക്കാക്ക് കൊടുക്കുന്നത് സുഖവിവരങ്ങളും നാട്ടുവിശേഷങ്ങളും മാത്രമാണ്... അതു തന്നെയാണ് തനിക്ക് തിരികെ ലഭിക്കുന്നതും ..
ഷാനുവിന് കൊടുത്തതും അതു പോലെ തന്നെ ....
തന്റെ ജീവിതത്തെ സ്വാധീനിച്ച മൂന്ന് വ്യക്തികൾ വെച്ച് ഒരവലോകനം നടത്തിയപ്പോൾ എല്ലാം തന്റെ , അല്ലെങ്കിൽ ഒരു പുരുഷന്റെ മനോനിയന്ത്രണങ്ങളുടെ കടിഞ്ഞാൺ അവന്റെ സ്ത്രീയുടെ കയ്യിലാണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു ....
പുരുഷൻമാർ അതങ്ങനെ എളുപ്പം സമ്മതിച്ചു തരില്ല .. പൊതുജന സമക്ഷം ഒരിക്കലും ...
അവനതറിയണമെങ്കിൽ രണ്ടോ മൂന്നോ ദിവസം അവളകന്നു കഴിയണം ..
അപ്പോഴവനു മനസ്സിലായിത്തുടങ്ങും ...
ദിവസങ്ങളുടെ എണ്ണം കൂടുമ്പോൾ അവനത് അംഗീകരിക്കാതിരിക്കാൻ പറ്റാതെ വരും ....
ഇവിടെ എന്ത് വേണം ....?
ഒന്നുകിൽ താൻ സന്തോഷിക്കുന്നതായി ഭാവിച്ച് അവനെ അതിലേക്കടുപ്പിക്കാം ..
അല്ലെങ്കിൽ അകന്നിരുന്ന് അവൻ തന്നിലേക്കണയുന്നതു വരെയിരിക്കാം ...
രണ്ടാമത്തെ കാര്യം ജാസ്മിനും മനപ്രയാസമുള്ള കാര്യമായിരുന്നു ...
അവൾ ഏത് വേണമെന്ന ചിന്തയിലിരിക്കുമ്പോൾ ഷാനുവിന്റെ വാതിൽ തുറക്കുന്ന
💬 Comments
View all comments