Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]
ശബ്ദം കേട്ടു ...
എന്തൊക്കെയായാലും അവനധിക നേരം തന്നെ വിട്ടു കഴിയാൻ പറ്റില്ലായെന്ന് അവൾ ഊഹിച്ചിരുന്നു ...
ഹാളിലേക്കോ, അടുക്കളയിലേക്കോ, തന്റെ റൂമിലേക്കോ അവൻ വരുമെന്ന പ്രതീക്ഷയിൽ ചാരിയ വാതിലിന്റെ വിടവിലൂടെ അവൾ കുറച്ചു നേരം നോക്കിക്കിടന്നു..
പത്തു മിനിറ്റ് കഴിഞ്ഞിട്ടും അവന്റെ ഒരനക്കവും കാണാതിരുന്നപ്പോൾ അവൾ പതിയെ എഴുന്നേറ്റു ... മുടി വാരിച്ചുറ്റി അവൾ ഹാളിലേക്ക് ചെന്നു...
ഷാനുവിന്റെ മുറിയുടെ വാതിൽക്കൽ ചെന്ന് അവളൊന്നു എത്തിനോക്കി ...
മുറിയിലെങ്ങുമില്ല ...
" ഇക്കാക്ക എന്ത്യേ ....?"
സെറ്റിയിലിരുന്ന മോളിയോ ടായി അവൾ ചോദിച്ചു ...
" പോയി ... " അവൾ വാതിൽക്കലേക്ക് വിരൽ ചൂണ്ടി...
ആയിരം റാത്തൽ കൂടത്തിന് ശിരസ്സിലടി കിട്ടിയ പോലെ ജാസ്മിൻ തകർന്നു പോയി ....
ഒരക്ഷരം ഉരിയാടാതെ അവൾ വേച്ചു വേച്ചു തിരികെ മുറിയിലേക്ക് വന്നു ...
താൻ മനസ്സിൽ കെട്ടിപ്പൊക്കിയ ചില്ലുകൂടാരം ഒരു നൊടി കൊണ്ട് തകർന്നുടയുന്നത് അവളറിഞ്ഞു ...
ചില്ലുകൾ ഹൃദയം കീറിമുറിക്കുന്നതും രക്തം വാർക്കുന്നതും അവളറിഞ്ഞു ...
12: 10 PM
" എവിടെപ്പോയതാ ...?"
കരഞ്ഞു തളർന്നു മയങ്ങിയ ജാസ്മിൻ ഉണർനപ്പോൾ അവന് മെസ്സേജ് വിട്ടു ...
ഒരു ടിക്ക് മാത്രം വീണു ...
അവൾ അവന്റെ ഫോണിലേക്ക് ബല്ലടിപ്പിച്ചു.
മുഴുവൻ റിംഗ് ചെയ്ത് തീർന്നതല്ലാതെ ഫോൺ അവൻ എടുത്തില്ല ...
അവൾ വീണ്ടും വാട്സാപ്പിലേക്ക് വന്നു ...
രണ്ടു മിനിറ്റ് അവൾ അതിലേക്ക് തന്നെ നോക്കിയിരുന്നു ...
ആ സിഗ്നലും പിഴച്ചിരിക്കുന്നു ....
അതിനു മാത്രം പാതകം താൻ ചെയ്തോ എന്നൊരാത്മപരിശോധനയോടെ അവൾ കിടക്കയിൽ തല തല്ലിക്കരഞ്ഞു ...
3:45 PM
"എന്താ വിളിച്ചിട്ട് എടുക്കാത്തെ ...?"
"എവിടെയാ ....?"
ഒരൊറ്റ ടിക്ക് മാത്രം..
വികാരവിക്ഷോഭത്താൽ കണ്ണീരുണങ്ങിയ അവളുടെ കവിളുകൾ വിറച്ചു കൊണ്ടിരുന്നു ....
4: 40 PM
അന്ന് ചോറ് വെച്ചതുമില്ല, ആരും കഴിച്ചതുമില്ല ...
മോളിക്ക് കുശാലായിരുന്നു..
അളവൊന്നുമില്ലാതെ പാത്രങ്ങളോടെ തന്നെ ജാസ്മിൻ പലഹാരങ്ങൾ അവളുടെ മുൻപിൽ കൊണ്ടുവന്നിട്ടു കൊടുത്തു.
അഴിഞ്ഞുലഞ്ഞ മുടിയും ചുളിങ്ങിക്കൂടിയ നൈറ്റിയും ധരിച്ച് സിറ്റൗട്ടിലും ഹാളിലുമായി അവൾ
💬 Comments
View all comments