0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 10217

മനസ്സു പോലെ തന്നെ ഓടി നടന്നു.

ഒരു വേള സിറ്റൗട്ടിൽ നിന്ന് അവൾ ഫോണിൽ വീണ്ടും ടൈപ്പ് ചെയ്തു ...

" ന്നോട് പിണക്കാ....?"

"വേഗം വാടാ ....."

"അന്നെ കാണാതെ വയ്യാ ട്ടോ ...."

പുറത്ത് തകർക്കുന്ന മഴയിലേക്ക് , കോട പുതച്ചു കിടക്കുന്ന പ്രകൃതിയിലേക്ക് വഴിക്കണ്ണുമായി അവൾ നിന്നു ... കണ്ണുകളും പെയ്യുകയായിരുന്നു ....

6: 30 PM

ഷാനു ... ( 26 missed call)

അതിലേക്ക് നോക്കി ജാസ്മിൻ നിർവ്വികാരതയോടെ സെറ്റിയിലിരുന്നു ...

ബൾബുകൾക്ക് വെളിച്ചം പോരാ എന്ന് കണ്ണുകൾക്കു മുന്നിലിരുന്ന് കണ്ണീർപ്പാട വിളിച്ചു പറഞ്ഞു ...

" ഇയ്യില്ലാതെ വയ്യാ ട്ടോ ...."

" ന്നോട് ക്ഷമിക്കുട്ടോ ...."

"ഷാനൂട്ടാ ...."

" സത്യായിട്ടും ഞാൻ മരിക്കും ട്ടോ ...."

ടൈപ്പ് ചെയ്തിട്ടവൾ മോളി കാണാതെ വിങ്ങിപ്പൊട്ടി..

ആ സമയം പുറത്തൊരു കൊള്ളിയാൻ വീശി ....

അത് പതിൻമടങ്ങായി അവളുടെ നെഞ്ചിലും വീശി ....

ഷാനു ....

അവൻ വല്ല അവിവേകവും കാണിച്ചിരിക്കുമോ ....?

തന്നിലുണ്ടായ ചിന്തകളൊക്കെ അവനിൽ ഉണ്ടാകുമെന്ന് നൂറു ശതമാനം ഉറപ്പാണ് ...

അപ്പോൾ .....?

ശൈത്യക്കാറ്റേറ്റതു പോലെ ജാസ്മിൻ ഒന്ന് കുളിരു കോരി ....

" ന്റെ പടച്ചോനേ....." ഒരു വിളിയോടെ അവൾ സിറ്റൗട്ടിലേക്കോടി ...

എങ്ങോട്ടാ പോവ്വാ ....?

എവിടെയാ തിരയുക ....?

ഒരു വേള അവൾ മഴയിലേക്ക് കുതിക്കാനാഞ്ഞു ...

സൺഷേഡിൽ നിന്ന് പതിക്കുന്ന ജലനൂൽ ധാര, പുറത്തെ ബൾബിന്റെ പ്രകാശത്തിൽ തിളങ്ങിക്കൊണ്ടിരുന്നു ...

അതിലും വലിയൊരു തിളക്കം വഴിയുടെ അങ്ങേയറ്റം ഒന്ന് മിന്നിയതു പോലെ അവൾക്ക് തോന്നി..

ഒരു കാറ്റു വീശി ...

അവളുടെ അഴിഞ്ഞുലഞ്ഞ മുടിക്കെട്ട് പിന്നിലേക്ക് പറന്നു ...

വെളിച്ചം അടുത്തു വന്നു കൊണ്ടിരുന്നു ...

കോടമഞ്ഞിൽ മുനിഞ്ഞു കത്തുന്ന പ്രകാശ വൃത്തത്തിലേക്ക് മിടിക്കുന്ന ഹൃദയവുമായി അവൾ നോക്കി നിന്നു ...

അതെ .....!

ഇങ്ങോട്ടാണ് വരുന്നത് ....!

പുതുമഴ കൊണ്ട ബാല്യം പോലെ അവളുടെ മനസ്സൊന്നു തുള്ളിയുലഞ്ഞു ...

വരുന്നുണ്ടവൻ.....

ന്റെ ഷാനു .....!

കണ്ണീരിൽ പ്രകാശമൊന്നണഞ്ഞു..

സ്കൂട്ടി

💬 Comments

View all comments