Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]
പോർച്ചിലേക്ക് എത്തിയിരുന്നു ...
വണ്ടി സ്റ്റാൻഡിലിട്ട് ഷാനു സീറ്റ് ബോക്സ് തുറക്കുന്നതും ഒരു കവറെടുക്കുന്നതും അവൾ കണ്ടു ...
കോട്ടൂരി വണ്ടിയിലേക്കിട്ടിട്ട് ചുവരിന്റെ ഓരം ചേർന്ന് അവൻ സിറ്റൗട്ടിലേക്ക് കയറി ...
ചലിക്കാനാവാതെ ജാസ്മിൻ നിന്നു ...
ഒരു കാറ്റുകൂടി വീശി ...
അവനിൽ നിന്ന് അടയ്ക്കാമരത്തിന്റെ ഗന്ധം അവൾക്ക് അനുഭവേദ്യമായി ...
" ഇ... യ്യ് ഏടാരുന്നു ....?"
"പറയാം മ്മാ ..." അവൻ അകത്തേക്ക് കയറി .. പിന്നാലെ കയറിയ ജാസ്മിൻ വാതിലടച്ചു.
അവന്റെ ശരീരത്തും വസ്ത്രങ്ങളിലും മണ്ണും ചെളിയും പുരണ്ടിരിക്കുന്നത് കണ്ടവൾ നിയന്ത്രണം വിട്ടലറി...
" അനക്കെന്താടാ പറ്റ്യേ ....?"
മോളി ഒന്ന് വട്ടം തിരിഞ്ഞു നോക്കി , പലഹാരത്തിലേക്ക് വീണു ...
" ഒന്നൂല്ലാന്ന് ... "
" അത് പറയാതെ ഇയ്യിവിടുന്ന് പോകൂലാ ..."
ജാസ്മിൻ അവന്റെ മുൻപിൽ വഴി തടഞ്ഞു ...
ഷാനു കയ്യിലിരുന്ന കവർ മേശപ്പുറത്ത് വെച്ചു. അതിൽ നിന്ന് ഫോണെടുത്ത് റൂമിലേക്ക് കയറാനൊരുങ്ങി ...
അവൾ വീണ്ടും മുൻപിലേക്ക് കയറി ...
ഷാനു അവളെ അവഗണിച്ചു കൊണ്ട് മൊബൈൽ ചാർജ്ജിലിട്ടു..
" ഇജ്ജെന്നോടു പറയൂലാലേ...."
വിങ്ങലോടെ അവൾ അവന്റെ ടീ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു..
"ങ്ങളിങ്ങനെ തുടങ്ങല്ലുമ്മാ ...."
" പിന്നെ ...?"
" ഞാനൊന്ന് ശ്വാസമെടുത്തോട്ടെ... ?"
അവൾ കൈ വിട്ട് അവനെ തന്നെ നോക്കി നിന്നു ...
ഷാനു ടീ ഷർട്ട് ഊരി മാറ്റി ...
ഹാംഗറിൽ കിടന്ന ടർക്കി എടുത്ത് അരയിൽ ചുറ്റിയ ശേഷം അവൾക്കു പിന്തിരിഞ്ഞു നിന്ന് പാന്റ്സും ഊരി മാറ്റി.
പ്രത്യക്ഷത്തിൽ അവന്റെ ശരീരത്ത് മുറിപ്പാടുകളൊന്നും കാണാത്തത് അവൾക്ക് ആശ്വാസമായി ...
"ഇനി പറ .."
ഷാനു ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി ...
" ങ്ങക്ക് ഓർമ്മയുണ്ടോ ന്റെ കൂടെ പ്ലസ് വണ്ണിൽ പഠിച്ച രാജു ....?"
ഓർമ്മ ഉണ്ടെന്നോ ഇല്ലെന്നോ അവൾ പറഞ്ഞില്ല ....
"ഓന്റെ പുരയിവിടെ വൈശാലി കോളനീലാ..."
അതിന് എന്നൊരു ചോദ്യം അവളുടെ മുഖത്തുണ്ടായി ...
"ഓന്റെ പൊര പോയുമ്മാ ...."
ചെറിയൊരു
💬 Comments
View all comments