Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]
നടുക്കം അവളിലുണ്ടായി ...
" ന്നിട്ട് .....?"
" എന്തോ അപകടം പറ്റീന്ന് പറഞ്ഞു മിഥുനാ രാവിലെ വിളിച്ചേ... "
"ന്താ പറ്റിയേ ....?"
"അതൊരു കൂരയാമ്മാ ..., പൊര എന്നൊന്നും പറയാനില്ല ... "
" വല്ലതും പറ്റിയോ ...?" അവളും തണുത്തു തുടങ്ങിയിരുന്നു ....
"പെരുമഴ കണ്ട് ഓല് മാറിയതു കൊണ്ട് ആർക്കും ഒന്നും പറ്റീല്ല ... "
" അവിടെ ചെന്നപ്പോൾ അതൊക്കെ കണ്ടിട്ട് പോരാനും തോന്നീല്ലാ..."
" ഒടുവിൽ കൂടെ പഠിച്ച, ഇവിടുള്ള കുറച്ചു പിള്ളേരെ കൂട്ടി ഒരു ചെറിയ ഷെഡ്ഡ് ഉണ്ടാക്കി, അവരുടെ തുണികളും പാത്രങ്ങളും എടുത്തു വെച്ചിട്ടാ വരുന്നേ ..."
"ഉം .."
"പാവങ്ങളാമ്മാ ...."
ഷാനു തിരിഞ്ഞ് ഊരിയിട്ട വസ്ത്രങ്ങളുമായി ബാത്റൂമിലേക്ക് പോയി ...
8: 10 PM
മസാലദോശയായിരുന്നു ഷാനു കൊണ്ടു വന്നത്..
ഷാനു കുളിക്കാൻ പോയപ്പോൾ തന്നെ ജാസ്മിനും കുളിച്ചിരുന്നു ..
കട്ടൻ ചായയും മസാലദോശയുമായിരുന്നു അന്നത്തെ അത്താഴം .
മസാലദോശയുടെ മൊരിഞ്ഞ ഭാഗവും കുറച്ച് മസാലയും വാരിത്തിന്ന് എരിവു വലിച്ച് മോളി പ്ലേറ്റ് ഷാനുവിന് നേരെ നിരക്കി ..
"ശ് ... ക്കാക്ക കയിച്ചോ..."
ഷാനു അതും കൂടി കഴിക്കുന്നത് ജാസ്മിൻ നോക്കിയിരുന്നു ...
അവൻ വന്നപ്പോൾ തന്നെ അവൾക്കു വിശപ്പു തുടങ്ങിയിരുന്നു ..
മഴയ്ക്ക് ഒരു ശമനവും ഉണ്ടായിരുന്നില്ല ..
9: 00 PM
ഷാനു റൂമിൽക്കയറി വാതിലടയ്ക്കുന്നത് കൊണ്ട് ജാസ്മിൻ അടുക്കളയിൽ നിന്ന് ഹാളിൽ വന്നു..
ലൈറ്റുകൾ ഓഫാക്കി അവളും റൂമിലേക്ക് കയറി .. വാതിൽ ചാരിയതല്ലാതെ അവൾ അടച്ചില്ല ..
ബെഡ്ലാംപ് ഓണാക്കി അവൾ കിടക്കയിലേക്ക് ഫോണുമായി ചാഞ്ഞു ..
താൻ വിട്ട മെസ്സേജൊക്കെ അവൻ വായിച്ചതായി അവൾ കണ്ടു ...
അതിലൊരൽപ്പം ജാള്യത അവൾക്ക് തോന്നി ...
അവനിന്നിട്ടും ഒരു മറുപടിയും തരാത്തത് അവളെ നിരാശയാക്കി ...
"മഴ കാരണം ഫോൺ വണ്ടിയിലായിരുന്നു ...."
തന്നെയും ഓൺലൈനിൽ കണ്ടിട്ടാകണം അവൻ മറുപടി തന്നതെന്ന് അവൾക്ക് മനസ്സിലായി.
" ഇടയ്ക്കൊന്ന് നോക്കായിരുന്നു ... "
" അവസ്ഥ അതല്ലായിരുന്നു ...
💬 Comments
View all comments