Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]
കടക്കുന്ന വാതിൽക്കൽ മറ്റെവിടേക്കോ മിഴികളെയ്ത്, അവൻ ചായയും പലഹാരവും കഴിക്കുന്നത് മാത്രം ശ്രദ്ധിച്ച് ഉള്ളം തുടിച്ച് അവൾ നിന്നു ...
കൺകോണാൽ അവന്റെ മുഖം അവൾ അളന്നുകൊണ്ടിരുന്നു...
ഷാനു കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു .. അവൾ തിടുക്കത്തിൽ അവന്റെയടുത്തേക്ക് വരുന്നതു പോലെ ഭാവിച്ചെങ്കിലും അഭിനയം അത്ര ശരിയായില്ല ...
" ഞാൻ കണ്ടു ...." ഷാനു ചിരിയോടെ പറഞ്ഞു ...
"ന്ത് ...?" അവൾ കൈവിരലുകൾ കോർത്ത് അഴിക്കുകയും പിണയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു ...
"ങ്ങളവിടെ നിൽക്കണത് കണ്ടൂന്ന് ...." ലജ്ജയിലും നാണക്കേടിലും അവളാകെ ചുളുങ്ങി ..
ഷാനു അവൾക്കടുത്തേക്ക് വന്നു ...
" ഇങ്ങള് ന്തുണ്ടാക്കി തന്നാലും നിക്കതിഷ്ടാ ...."
തന്റെ മനോംഗിതം അവൻ വായിച്ചതറിഞ്ഞ് കൗമാരക്കാരി കാമുകിയേപ്പോലെ അവൾ മുഖം കുനിച്ചു ...
"ജാസൂമ്മാ ...."
അവൾ വിളി കേട്ടില്ല, മുഖം ഉയർത്തിയില്ല ...
" ന്റെ പൊന്നേ....." അവൻ ശബ്ദം താഴ്ത്തി വിളിച്ചു ...
അവൾ പതിയെ മുഖമുയർത്തി ..
" ന്ന് വച്ച് മോശാക്കി ഉണ്ടാക്കുമൊന്നും വേണ്ടാട്ടോ...."
പറഞ്ഞിട്ട് അവൻ മുറിയിലേക്ക് കയറി ...
അവൻ പറഞ്ഞതിന്റെ അർത്ഥം അറിഞ്ഞു വന്നപ്പോഴേക്കും ഷാനു സ്ഥലം വിട്ടതിൽ അവൾക്ക് കുണ്ഠിതം തോന്നി ...
ഇടതുകാൽപ്പാദം രണ്ടു തവണ നിലത്താഞ്ഞു ചവിട്ടി ദേഷ്യം തീർത്ത് അവൾ അടുക്കളയിലേക്ക് പോയി ...
ഷാഹിർ വിളിച്ചു ....
മാഷിനെ വിളിച്ചു ....
അന്നത്തെ അത്താഴവും രുചികരമായിരുന്നു ...
ഉമ്മയുടെ നാണവും പിണക്കവും മാറിയിട്ടില്ല, എന്ന് ഷാനുവിന് മനസ്സിലായി ..
മോളിയെ കൊണ്ടുപോയി കിടത്തിയത് ഷാനുവാണ്. എന്നിട്ടവൻ നേരെ
💬 Comments
View all comments