Chapter Title : ഖൽബിലെ മുല്ലപ്പൂ 2 [കബനീനാഥ്]
വീണ്ടും ഒരു തരിപ്പനുഭവപ്പെട്ടു തുടങ്ങിയത് അവളറിയുന്നുണ്ടായിരുന്നു ...
"ജാച്ചൂമ്മാ ..." മോളിയുടെ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി. ജാസ്മിൻ വേഗം അവളെ വൃത്തിയാക്കിയ ശേഷം അടുക്കളയിൽ കടന്നു ... മോളി വീണ്ടും മാഷിന്റെയടുത്തേക്കും ...
റൂം തുടയ്ക്കലും വൃത്തിയാക്കലും ഭക്ഷണം പാകം ചെയ്യലുമൊക്കെ ജാസ്മിൻ പെട്ടെന്ന് തീർത്തു. മാഷും മോളിയും കഥ പറച്ചിലുമായി സിറ്റൗട്ടിലായിരുന്നു. മുംതാസിന് ചായ കൊടുത്ത ശേഷം മുറിക്കു പുറത്തിറങ്ങുമ്പോഴാണ് ഷാനു ഉറക്കമെഴുന്നേറ്റു വരുന്നത് ...
"നേരം ഉച്ചയാകാറായി ... " അവൾ കളിയാക്കി ... പക്ഷേ എന്തുകൊണ്ടോ അവളുടെ നോട്ടം അവന്റെ മുഖത്തേക്ക് നീണ്ടില്ല ...
"മോളിയെവിടെ ...."
" പുറത്തുണ്ട് ...." പറഞ്ഞിട്ട് അവൾ വേഗം അടുക്കളയിലേക്ക് തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മാഷ് ജാസ്മിനെ വിളിച്ചു.
"മോളെ .... നാളെ മുംതാസിനെയും കൊണ്ട് ഞാൻ ബാംഗ്ലൂർക്ക് പോവുകയാണ് ... എന്റെ ഒരു സുഹൃത്തിന്റെ മകൻ അവിടെ ഡോക്ടറാണ്. ... "
" ഞങ്ങളും വരട്ടെ ... "
" അത് വേണ്ട ... അല്ലെങ്കിൽ തന്നെ നീ ഞങ്ങൾക്കു വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞങ്ങളെ നോക്കാനുള്ളവർ പണമുണ്ടാക്കാനായി ഓടുന്നു ... "
"അങ്ങനെയൊന്നും പറയല്ലേ ഉപ്പാ..."
"അത് സാരമില്ല, കയ്യിൽ പണം ഇല്ലെങ്കിലും ചികിത്സിക്കണം , അപ്പോൾ പിന്നെ പണം വച്ചു കൊണ്ട് ചികിത്സിക്കാതിരിക്കുന്നതിൽ എന്തർത്ഥം?"
ജാസ്മിൻ വാക്കുകൾ കാതോർത്തു.
"നിനക്ക് ഓടി വരാൻ ഒരു സ്ഥലം ഇതേ ഉള്ളൂ എന്ന് എനിക്കറിയായ്കയല്ല, പിന്നെ ഷാനു മുതിർന്ന കുട്ടി ആയില്ലേ ... ഒന്നു രണ്ടാഴ്ച പിടിക്കും ഞങ്ങൾ തിരിച്ചു വരാൻ ...."
💬 Comments
View all comments