Chapter Title : ഖൽബിലെ മുല്ലപ്പൂ 2 [കബനീനാഥ്]
"ഉം ... "
" രണ്ടു ദിവസം കൂടുമ്പോൾ ഇവിടെ വന്ന് ഒന്ന് വൃത്തിയാക്കിയിടണം... ചാവി ഞാൻ കടയിൽ ഏല്പിച്ചിട്ടു വിളിക്കാം ... "
" ശരി ഉപ്പാ..."
" ഭക്ഷണം അധികമൊന്നും ഉണ്ടാക്കി വെയ്ക്കണ്ട ... നാളെ പുലർച്ചെ പോകും ... " പറഞ്ഞിട്ട് മാഷ് റൂമിലേക്ക് പോയി ...
ഉച്ചയ്ക്ക് എല്ലാവരും കൂടെ ഇരുന്നാണ് ഭക്ഷണം കഴിച്ചത് ... അതിനു ശേഷം മാഷിന്റെ നിർബന്ധം കാരണം ജാസ്മിനും കുട്ടികളും പോകാനിറങ്ങി ... മുംതാംസിനോട് യാത്ര പറയുമ്പോൾ ജാസ്മിന്റെ മിഴികൾ നിറഞ്ഞിരുന്നു. അവരറിയാതെ അവൾ മിഴികൾ തുടച്ചു. മാഷ് സിറ്റൗട്ടിൽ പുഞ്ചിരിച്ച മുഖവുമായി അവരെ യാത്രയയക്കുമ്പോഴും ആ ഹൃദയ വ്യഥ എന്താണെന്ന് ജാസ്മിന് നന്നായറിയാമായിരുന്നു..
"എനിക്ക് പിറക്കാതെ പോയ മകൾ ആണ് മോളേ നീ ... "
ഷാനു തിരിച്ചിട്ട കാറിന്റെ മുൻസീറ്റിലേക്ക് കയറിയിരിക്കുമ്പോൾ പണ്ട് മാഷ് പറഞ്ഞ വാക്കുകൾ അവളോർത്തു ...
കാർ റോഡിലേക്കിറങ്ങി ...
" അവരുടെ കാര്യം വല്യ കഷ്ടമാണ് അല്ലേ ജാസൂമ്മാ ..."
" ങ്ഹും...''
" പണമുണ്ടെന്ന് പറഞ്ഞിട്ടെന്താ....?"
അവൾ അതിനും മൂളി ... സീറ്റ് ബൽറ്റ് പ്രശ്നം ഉള്ളതിനാൽ പിന്നിലെ സീറ്റിലായിരുന്നു മോളി. അവൾ ഇരു സീറ്റിന്റെയും നടുക്ക് തലയിട്ട് മുൻ വശത്തെ കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു.
"മാഷുപ്പാ എന്ത് പറഞ്ഞു ? "
" നാളെ ബാംഗ്ലൂർക്ക് പോകുന്നെന്ന് ... "
" അവിടെ ആരാ കൂടെയുണ്ടാവുക ...?"
"അതൊന്നും പറഞ്ഞില്ല ... " അവന് ഉത്തരം കൊടുക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സ് മറ്റൊരു ചിന്തയിലായിരുന്നു ...
"
💬 Comments
View all comments