0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 2 [കബനീനാഥ്]

ഒരു കണക്കിന് ജാസൂമ്മ ലക്കിയാണ് "

അവൾ അതെന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി.

" ഞങ്ങൾ രണ്ടു പേരും എപ്പോഴും അടുത്തുണ്ടല്ലോ..." അവൻ ചിരിയോടെ പറഞ്ഞു.

" അതിപ്പോഴല്ലേ ...."

" ഇപ്പോൾ മാത്രമല്ല ... എപ്പോഴും ... " ചിരി കൈവിടാതെ തന്നെ അവൻ പറഞ്ഞു.

ജാസ്മിന്റെ ഉള്ളം ഒന്നു പിടഞ്ഞു... വീണ്ടും പരീക്ഷിക്കുകയാണല്ലോ റബ്ബേ...

പടിഞ്ഞാറത്തറയിലെത്തി കുറച്ചു പലഹാരങ്ങളും മോളിക്ക് കുറച്ച് ചോക്ലേറ്റും വാങ്ങിയാണ് അവർ തരുവണയിലെ വീട്ടിലെത്തിയത്.  ഷാനു വീട്ടിൽ കയറിയപ്പോൾ തന്നെ അവന് കൂട്ടുകാരൻ മിഥുന്റെ ഫോൺ വന്നു.  ഡിഗ്രിയ്ക്ക് ചേരാനുള്ള കോഴ്സിനെക്കുറിച്ച് സംസാരിക്കാനായിരുന്നു. ഷാനു ഉമ്മയോട് പറഞ്ഞേ ശേഷം സ്കൂട്ടിയുമെടുത്തു പുറത്തേക്കു പോയി.

വാഷിംഗും തുടയ്ക്കലും മോളിയെ കുളിപ്പിക്കലും ഭക്ഷണം പാകം ചെയ്യലുമായി നല്ല ജോലി തന്നെ ഉണ്ടായിരുന്നു അവൾക്ക് . അവൾ കുളിക്കാൻ  കയറുമ്പോഴേക്കും മഴ തുടങ്ങി. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴൊന്നും ഷാനു വന്നിട്ടില്ല ...

ആറരയായി ... സ്വീകരണ മുറിയിലെ ക്ലോക്കിലേക്ക് ജാസ്മിൻ നോക്കി. മോളിയാകട്ടെ സെറ്റിയിലിരുന്ന് ഡോറയോടും ചോക്ലേറ്റിനോടും ഗുസ്തിയായിരുന്നു ...

പുറത്ത് ഇരുട്ടു കയറിത്തുടങ്ങി... കാർമേഘത്തിന്റെ ഇരുളിമ കൂടിച്ചേർന്നതോടെ അത് ഇരട്ടിയായി. ഇടയ്ക്കിടയ്ക്ക് കൊള്ളിയാൻ മിന്നുന്നുണ്ടായിരുന്നു. ജനലുകളെല്ലാം അടച്ചോ എന്ന് ഒന്നുകൂടി പരിശോധിച്ചേ ശേഷം ജാസ്മിൻ ടി.വി വന്ന് ഓഫാക്കി.

ഇടി മിന്നലുണ്ട്.... ബാക്കി നാളെ കാണാം ... " ശാഠ്യം പിടിച്ചു കരഞ്ഞ മോളിയെ അവൾ ആശ്വസിപ്പിച്ചു. ടേബിളിലിരുന്ന ഫോണെടുത്ത് അവൾ രണ്ടു തവണ ഷാനുവിനെ വിളിച്ചു. ബെല്ലടിച്ചു തീർന്നതല്ലാതെ അവൻ ഫോണെടുത്തില്ല ..

ഏഴു മണി കഴിഞ്ഞിട്ടാണ് ഷാനു വീട്ടിലെത്തിയത്.

💬 Comments

View all comments