0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 2 [കബനീനാഥ്]

പവ്വർ സ്വിച്ചും അവിടെയാണ്.

ഷാനു കുളി കഴിഞ്ഞു വരുമ്പോൾ ജാസ്മിൻ ഉപ്പയ്ക്കു ഫോൺ ചെയ്യുകയായിരുന്നു. സംസാരത്തിൽ നിന്ന് മാഷിന്റെ കാര്യങ്ങളാണെന്ന് മനസ്സിലായി.  അവൻ ഷോട്സും ടീഷർട്ടും ധരിക്കുമ്പോൾ അടുത്തായി മോളി വന്നു.

" ഇക്കാക്കാടെ പോണെവിടെ ?"

ഗെയിം കളിക്കാനാണ്. ഷാനു കുടയെടുത്തു പോയി വണ്ടിയിൽ നിന്നും ഫോണെടുത്ത് അവൾക്ക് കൊടുത്തു. മോളി അതുമായി സെറ്റിയിലേക്ക് വീണു. ഉമ്മായുടെ ഫോൺ സംസാരം കഴിയാൻ കാത്തു നിൽക്കാതെ ഷാനു ഫ്ളാസ്കിലിരുന്ന ചായ എടുത്തു കുടിച്ചു. നല്ല വിശപ്പുണ്ട്.  ഉച്ചയ്ക്ക് മാഷിന്റെ വീട്ടിൽ നിന്നും കഴിച്ചതല്ലേ ...

പിന്നെയും പത്തു മിനിറ്റ് കഴിഞ്ഞാണ് ജാസ്മിൻ വന്നത്.

"ഉപ്പയ്ക്ക് ഇന്നു മുതൽ നൈറ്റാണ് ... " വന്നയുടനെ അവൾ പറഞ്ഞു. "പുറത്താണ് , അതാ വീഡിയോ കോൾ ചെയ്യാത്തത് ... "

സാധാരണ ഉപ്പ തന്നോടും മോളിയോടും സംസാരിച്ചിട്ടേ ഉമ്മയോട് സംസാരിക്കാറുള്ളൂ ..

"വിശക്കുന്നുണ്ടല്ലോ ജാസൂമ്മാ ...."

" കഴിച്ചേക്കാം ... ഇടിയും മിന്നലും എല്ലാം ഉണ്ട് ... " അവൾ പറഞ്ഞു.

"മോളി കഴിച്ചോ?"

"കൊണ്ടുവന്ന ബേക്കറിയും ചോക്ലേറ്റും തീർത്തിട്ടുണ്ട് ... "

ഭക്ഷണം കഴിഞ്ഞ ശേഷം ഷാനു ഹാളിലിരുന്ന് ഫ്രണ്ട്സിനൊക്കെ വിഷ് ചെയ്തു.  ഇതിനിടയിൽ മോളി ഗെയിം കളിച്ച് ഉറങ്ങിപ്പോയിരുന്നു. ജാസ്മിൻ അവളെ കട്ടിലിൽ കൊണ്ടു കിടത്തിയ ശേഷം മാഷിനെ വിളിച്ച് വിശേഷങ്ങൾ തിരക്കി.

" ഇയ്യ് കിടക്കുന്നില്ലേ ....." ഫോൺ വിളി കഴിഞ്ഞപ്പോൾ ജാസ്മിൻ അവനോട് ചോദിച്ചു.

"ദാ വരുന്നു ഉമ്മാ ..." അവൻ ഫോണിൽ നോക്കി പറഞ്ഞു.

ജാസ്മിൻ അവൻ വരുന്നതിനു മുൻപേ ഇട്ടിരുന്ന ചുരിദാർ

💬 Comments

View all comments