0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 2 [കബനീനാഥ്]

മാറ്റി അടിപ്പാവാടയും ഒരു മാക്സിയും എടുത്തു ധരിച്ചു. നേരിട്ട് അവൻ ശരീര ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുവാനുള്ള മുൻകരുതലായിരുന്നു അത്. അവനോട് ഒരിക്കലും അങ്ങനെ പറയാൻ കഴിയാത്ത സ്ഥിതിയ്ക്ക് സാഹചര്യങ്ങൾ ഒഴിവാക്കിയെടുക്കുക എന്ന തീരുമാനത്തിൽ എത്തിച്ചേർന്നിരുന്നു അവൾ. അവന്റെ ലാളനകൾ അത്തരം ഉദ്ദേശത്തിലായിരിക്കില്ല എന്നവൾക്ക് ഉറപ്പുണ്ടായിരുന്നു ... പക്ഷേ തന്റെ നില തെറ്റുമോ എന്നൊരു ഭയം അവളുടെയുള്ളിൽ നാമ്പിട്ടു തുടങ്ങിയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റുകളെല്ലാം ഓഫാക്കി ഷാനു മുറിക്കകത്തേക്ക് വന്നു. ജാസ്മിനും മോളും പുതപ്പിനകത്തായിരുന്നു. ബെഡ്ഡ് ലാംപ് ഓണാക്കിയ ശേഷം ഷാനു മൊബെൽ ടേബിളിൽ വെച്ച് ഉമ്മയോട് ചേർന്നു. അതറിഞ്ഞ ജാസ്മിൻ മോളിയോട് ചേരുകയാണുണ്ടായത് ...

"ഉമ്മാ...."

" എന്താടാ ... ?" ഒരൽപ്പം പരുക്കനായിരുന്നു അവളുടെ സ്വരം .

"ജാസൂമ്മാ...." അത് മനസ്സിലാക്കി ഷാനു വിളിച്ചു.

" പറ ഷാനൂ..." അവൾ മയപ്പെട്ടു...

"ങ്ങക്ക് ന്നോടെന്തോ പറയാനുണ്ടോ ?"

അവൾ ഒരു നിമിഷം നടുങ്ങി ... പെട്ടെന്നവൾക്ക് വാക്കുകൾ കിട്ടിയില്ല ...

" അതെന്താ ഇയ്യങ്ങനെ ചോയ്ച്ചേ ..."

" ഞാൻ പുറത്തു പോയി വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു , ന്നെ ആദ്യം കാണുന്നതു പോലെ നോക്കുന്നു. പെരുമാറ്റം പോലും എന്തോ പോലെ ... "

" അനക്ക് തോന്നിയതാവും ... " ജാസ്മിൻ അങ്ങനെ പറഞ്ഞൊഴിഞ്ഞു. അതിൽ നിന്ന് ഒരു കാര്യം അവൾക്ക് മനസ്സിലായി .. ഷാനുവിന് മുൻപിൽ അഭിനയിക്കാൻ തനിക്കു പറ്റില്ല , തന്റെ ഓരോ ചിന്തകളും തൊട്ടെടുക്കുന്ന തന്റെ മനോംഗിതമറിയുന്നവനാണവൻ.

" തോന്നിയതൊന്നുമല്ല ... " അതും പറഞ്ഞ് ഷാനു പുതപ്പിനുള്ളിലേക്ക് കയറി. അവന്റെ 

💬 Comments

View all comments