Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]
"ജാസൂമ്മാ ........" ഷാനു വീണ്ടും വിളിച്ചു ....
"ങ്ങളൊന്നും പറഞ്ഞില്ല ...."
അവനല്‌പം കൂടി മോളിയിലേക്ക് ചേർന്നു കിടന്നത് അവളറിഞ്ഞു ...
"ജാസൂമ്മാ ......"
" ഷാനൂ ...." അത് പുതിയ ജാസ്മിന്റെ വിളിയായിരുന്നു ...
" ഞാൻ അപ്പുറത്ത് വന്ന് കിടക്കട്ടെ ....?" അവൻ ചോദിച്ചു ...
വേണമെന്നോ വേണ്ടായെന്നോ അവൾ പറഞ്ഞില്ല ...
മോളിയെ ഭിത്തിക്കരികിലേക്ക് നീക്കിക്കിടത്തിയ ശേഷം അവൻ തന്റെയരികിലേക്ക് നിരങ്ങിക്കിടന്നത് അവളറിഞ്ഞു ...
" എനിക്കൊറക്കം വരണില്ലുമ്മാ .... "
ജാസ്മിൻ ഒന്നും മിണ്ടിയില്ല ... തന്റെ നെഞ്ചിടിപ്പിന്റെ താളം അനുക്രമം അധികരിക്കുന്നതവളറിഞ്ഞു ...
"ഉമ്മാ ..."
" ഇയ്യ് പറ ..." അവളുടെ സ്വരം പതറിയിരുന്നു ...
"ന്തിനാ ന്നെ നിർബന്ധിച്ചു കൊണ്ടുവന്നത് ....?"
"അനക്കറിയില്ലേ .....?"
"ഇല്ല ... "
" എന്നാലറിയണ്ട ...." സംസാരിക്കും തോറും ധൈര്യം കൂടി വരുന്നതവളറിഞ്ഞു ...
" പറ ജാസൂമ്മാ ...."
" ഞാനും മോളിയും പോന്നിട്ട് ഇയ്യ് പോരാതിരുന്നാൽ മാഷ് എന്തു കരുതും ....?"
ഒരു നിമിഷം ഷാനു മിണ്ടിയില്ല ...
" അല്ലാതെ ന്നോട് ഇഷ്ടമുണ്ടായിട്ടല്ല, ല്ലേ ...?"
അവന്റെ സ്വരം പരിഭവിച്ചതവൾ കേട്ടു.
" അന്നോട് അല്ലാതെയെന്താ എനിക്കിഷ്ടമില്ലേ ... ?"
"ആ ഇഷ്ടമല്ല, അതൊന്നുമല്ലാത്ത ഒരു ഇഷ്ടം ങ്ങക്ക് എന്നോടില്ലേ ....?"
അവനെത്ര ലാഘവത്തോടെയാണ് ആ കാര്യം സംസാരിക്കുന്നതെന്നവൾ ചിന്തിച്ചു.
" എനിക്കങ്ങനെ ഒന്നും രണ്ടും ഇഷ്ടം ഒന്നുമില്ല ... ഒരിഷ്ടമേയുള്ളൂ ... "
" അതേതിഷ്ടം ....?"
" നേരത്തെ എന്തായിരുന്നോ ഉള്ളത് ...
💬 Comments
View all comments