0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

ഭാരം പതിയെ തന്നിൽ അമരുന്നതും വസ്ത്രങ്ങൾക്കു മുകളിലൂടെ അരക്കെട്ടുകൾ ഒട്ടിച്ചേരുന്നതും കിടപ്പിൽ അവളറിഞ്ഞു.  മടങ്ങിയ ഇടതുകാൽ നിവർത്തി ഷാനു കിടപ്പ് നേരെയാക്കി ...

ഉൻമത്തമായ ഒരു ഗന്ധം അവനിൽ നിന്നും വമിക്കുന്നുണ്ടായിരുന്നു ...

" ഇനി ന്നോട് അങ്ങനെ പറയല്ലേ ജാസൂമ്മാ ...."  അവനവളെ ചുംബിച്ചു തുടങ്ങി ... അവന്റെ കഴുത്തിൽ കൈ ചുറ്റി അവൾ കിടന്നു ...

" പറഞ്ഞാൽ .....?" അവന്റെ ഉമ്മകൾ ഏറ്റുവാങ്ങുന്നതിനിടയിൽ അവൾ ചോദിച്ചു ... അതിലൊരല്പം കുസൃതിയുണ്ടായിരുന്നു ..

"നിക്കറിയൂലാ ... ഞാൻ തകർന്നു പോം...."

"അതെന്താടാ ...."

"അതെനിക്കറിഞ്ഞൂടാ ..." ചെറിയ ഒരു നാണത്തോടെ അവളുടെ കഴുത്തിലേക്കവൻ മുഖമമർത്തി ... ആ സമയങ്ങളിലൊന്നും അവർ കാമാതുരല്ലായിരുന്നു ...

പുറത്ത് രാത്രിയുടെ യാമങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു ...

"ഷാനൂ ...." തന്റെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന അവനെയവൾ പതിയെ വിളിച്ചു.

"ങ്ഹും ... " ആ കിടപ്പിൽ തന്നെ അവൻ മൂളി ...

"എഴുന്നേൽക്കെടാ ... നിക്ക് ശ്വാസം മുട്ടുന്നു ...."

ഷാനു പതിയെ നിരങ്ങി അവളുടെ ഇടതു വശത്തേക്ക് വീണു ...  ആ കിടപ്പിലും ഇടതു കൈ കൊണ്ട് അവളെ അവൻ ചേർത്തിരുന്നു ... കഴുത്തിനടിയിലേക്ക് മുഖം ചേർത്തവൻ കുറുകി...

" ന്റെ ജാസൂമ്മയ്ക്ക് നല്ല മണാ ...."

അവളതു കേട്ട് പതിയെ ചിരിച്ചു ...

ഒരു പ്രണയമൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ജാസ്മിന് അതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു ...

" അനക്കുമുണ്ട് ഒരു മുശുക്കു മണം ...."

"അതിന്നു ഞാൻ കുളിക്കാഞ്ഞിട്ടാ ..."

" പോയി കുളിച്ചിട്ടു വാ....."

" ഇന്നിനി വേണ്ട ... എനിക്കിങ്ങനെ കിടന്നാൽ മതി....."

"ഉറങ്ങണ്ടേ...."

"വേണ്ട ...."

"മാഷിനും മുംതാസുമ്മയ്ക്കും സംശയമുണ്ടാവും ... ഉറക്കക്ഷീണം കണ്ടാൽ .. "

" അത് യാത്ര കൊണ്ടാണെന്ന് പറയാലോ .." അവൻ തന്നെ പ്രതിവിധി കണ്ടെത്തി ...

"ന്നാലും രാവിലെ എഴുന്നേൽക്കണ്ടേ ....?"

" ഉറങ്ങിയാലല്ലേ ....." അവൻ ചിരിച്ചു ...

അവളുടെ കഴുത്തിലൂടെ കയ്യിട്ട് ഷാനു ചേർത്തു പിടിച്ചു. അരഭാഗം നിരക്കി അവളോട് അഭിമുഖമായി ചേർന്നു

💬 Comments

View all comments