0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

" രണ്ടു ദിവസമായി ... ഞാൻ ചിലപ്പോൾ ഉറങ്ങിപ്പോകും ട്ടോ അയ്യപ്പാ ..." മാഷ് മുൻകൂർ ജാമ്യമെടുത്തു ...

"നിങ്ങൾ ധൈര്യമായി ഉറങ്ങിക്കോ.." അയ്യപ്പൻ എല്ലാവരോടുമായി പറഞ്ഞു ...

സൈഡ് ഗ്ലാസ്സിലേക്ക് മുംതാസുമ്മയുടെ ശിരസ്സ് ചെരിഞ്ഞപ്പോൾ തന്നെ അവരുറക്കമായി തുടങ്ങി എന്ന് ഷാനുവിന് മനസ്സിലായി .... വലം കൈ കൊണ്ടു ഷാനു ജാസ്മിനെ തന്നിലേക്കു ചേർത്തു ... സീറ്റിലൂടെ നിരങ്ങി അവനിലേക്ക് ചേരാനേ അവൾക്കു കഴിഞ്ഞുള്ളൂ ...

ദീപ്തവലയങ്ങൾ പിന്നിലേക്കോടിക്കൊണ്ടിരുന്നു ...  നല്ല തിരക്കുണ്ടായിരുന്നു ഹൈവേയിൽ ... അതുകൊണ്ട് ഒരു പരിധിയിൽ കൂടുതൽ സ്പീഡ് വണ്ടിക്കുണ്ടായിരുന്നില്ല ...

ജാസ്മിന്റെ കഴുത്തിൽ കൈ ചുറ്റി ഷാനു അവളെ മടിയിലേക്കു കിടത്തി.  തന്റെ വയറിൽ അവന്റെ വിരലുകൾ ഇഴയുന്നതും ഇടതു കൈ തന്റെ മുഖമാകെ തഴുകുന്നതും അവളറിഞ്ഞു.

വണ്ടി കുറേ ദൂരം മുന്നോട്ടു പോയി ...

മാഷിന്റെ ശിരസ്സും ഹെഡ്റെസ്റ്റിലേക്ക് ചാഞ്ഞു ...

ആ സമയം തന്നെ ഷാനുവിന്റെ മുഖവും അവളിലേക്ക് താഴ്ന്നു ....

അവളുടെ വിറയ്ക്കുന്ന , തപിക്കുന്ന ചുണ്ടുകളിൽ അവൻ ചുണ്ടു കോർത്തു. ചുണ്ടുകൾ നൊട്ടിനുണയുന്ന ശബ്ദം പുറത്തുവരാതിരിക്കാൻ ഇരുവരും പണിപ്പെട്ടു.. ചില സമയങ്ങളിൽ ജാസ്മിനും അവന്റെ ചുണ്ടുകൾ നുകർന്നു .. ഉമിനീരിന്റെ മിശ്രിതം പല തവണ ഇരുവരും വിഴുങ്ങി ... അവളുടെ മേൽച്ചുണ്ടിനും മോണയ്ക്കുമിടയിലൂടെ ഷാനു നാവോടിച്ചപ്പോൾ അവൾ വലം കൈ കൊണ്ട് അവന്റെ ഷർട്ടിനു പുറത്ത് അറിയാതെ പിച്ചിപ്പോയി ...

കിതപ്പോടെ ഷാനു നിവർന്നു .... അവളുടെ മിഴികളിലെ പ്രണയസാഗരം നോക്കി അവൻ മന്ദഹസിച്ചു ...

സ്ത്രീസഹജമായ നാണത്തോടെ ജാസ്മിൻ മിഴികൾ പൂട്ടി, അതോടൊപ്പം ഇടതു കൈത്തലമെടുത്ത് മുഖം മറച്ചു.  രണ്ടു മിനിറ്റിനകം ആ വിരലുകൾ വിടരുന്നതും കാർമേഘക്കൂട്ടിൽ ചന്ദ്രക്കല തെളിയും പോലെ ഒരു മിഴി പുറത്തേക്ക് തുറക്കുന്നതും അവൻ ആ ചെറിയ ഇരുട്ടിലും കണ്ടു ...

അവൻ തന്നെ തന്നെ നോക്കിയിരിക്കുന്നതറിഞ്ഞ് ആ മിഴികളടഞ്ഞു ... വിരലുകൾ പൂർവ്വസ്ഥിതിയിലായി. കവിളിൽ മൊട്ടിട്ട പുഞ്ചിരിയോടെ അവനാ കൈത്തലം പിടിച്ചു മാറ്റി ... ഒരല്‌പം ബലം പ്രയോഗിക്കേണ്ടി വന്നു ഷാനുവിന് .....

അവളുടെ മുഖം ലജ്ജയാൽ തുടുത്തിരുന്നു

💬 Comments

View all comments