Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]
പോയ ടോപ്പിന്റെയും പാന്റിന്റെയും നേരിയ വിടവിലൂടെ വരെ ഉപ്പുവെള്ളത്തിനൊപ്പം മണൽത്തരികളും അവളുടെ ശരീരത്തു കയറി ...
"ജാച്ചൂമ്മ വീണേ .... " ഷാനുവിന്റെ അരയിൽ കാൽ പിണച്ച് കൈകൾ കഴുത്തിൽ ചുറ്റി മോളി ചിരിച്ചു ....
" പോടീ ...." വീണതിന്റെ ജാള്യതയും ആകെ നനഞ്ഞൊട്ടിയതിന്റെ ലജ്ജയും കൊണ്ട് ജാസ്മിൻ ദേഷ്യപ്പെട്ടു ... ഷാനുവിന്റെ ചുണ്ടിൽ വിരിഞ്ഞു വന്ന ഒരു പുഞ്ചിരി അതു കേട്ട് അണഞ്ഞത് ജാസ്മിൻ കണ്ടു ...
ഷാനുവിന്റെ നീട്ടിയ കൈയ്യിൽ പിടിച്ച് അവൾ എഴുന്നേറ്റു .. മുഴുവനായി നനഞ്ഞില്ലെങ്കിലും അവളുടെ നനഞ്ഞ ഭാഗങ്ങളിലെ വടിവുകളിൽ ഷാനുവിന്റെ മിഴികളുടക്കി ...
ടോപ്പിലെ മണൽ കുടഞ്ഞു കളഞ്ഞു കൊണ്ട് ജാസ്മിൻ ചുറ്റും നോക്കി.
ഭാഗ്യം ... ആരും കണ്ടില്ല .... ആരും നോക്കുന്നുമില്ല .... അല്ലെങ്കിലും ഇത്രയും ജനങ്ങൾക്കിടയിൽ ഇതൊക്കെ ആരു ശ്രദ്ധിക്കാൻ ...?
കുറച്ചപ്പുറെ ആ സമയം ഒരു പെൺകുട്ടി വീഴുന്നത് ജാസ്മിൻ കണ്ടു .. ആ കുട്ടി ഒന്നും സംഭവിക്കാത്തതു പോലെ എഴുന്നേറ്റു വരുന്നതു കണ്ടപ്പോൾ അവൾക്കാശ്വാസമായി ...
കുനിഞ്ഞ് ടോപ്പിന്റെ അടിഭാഗം കൂട്ടിച്ചേർത്തു പിഴിയുന്നതിനിടയിൽ അവൾ ഷാനുവിനെ നോക്കി ...
കണ്ണുകളിൽ ഒരു പ്രത്യേക ഭാവത്തോടെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ട് ജാസ്മിൻ കണ്ണുരുട്ടി ...
ചുറ്റുമുള്ളവരാരും ശ്രദ്ധിക്കുന്നില്ല ... ഷാനു തന്നെയാണ് പ്രശ്നക്കാരൻ ... അവൾ ഉള്ളാലെ ചിരിച്ചു....
ഷാനു നോട്ടം പിൻവലിച്ചു കൊണ്ട് അടുത്ത തിരയിലേക്ക് മിഴികളെയ്തു.
അടുത്ത തിര വന്നപ്പോൾ അവൾ ഷാനുവിനെ പിടിച്ചു .. മുട്ടൊപ്പം കയറിയ തിരയുടെ ഭീതിയിൽ അവൾ ഷാനുവിനോട് ചേർന്നു
💬 Comments
View all comments