0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 11.8K

അവനു തോന്നി. സംശയം തീർക്കാൻ അവൻ ടേബിളിനു അടുത്തുള്ള കണ്ണാടിക്കടുത്തേക്ക് ചെന്നു...

ചെവിക്കടുത്തായി ചെറുതായി തൊലി പൊളിഞ്ഞിട്ടുണ്ട് ... ആപ്പിൾ നഖം കൊണ്ട് കുത്തിപ്പറിച്ച പോലെ ... അതിനോട് ചേർന്നായി വളരെ നേരിയ ഒരു പാടും ...

രക്തമയമില്ലാത്ത വലത്തേക്കവിളും അടികൊണ്ടു തിണർത്ത ഇടത്തേക്കവിളുമായി പലവിധ ചിന്തകളോടെ ഷാനു തന്റെ പ്രതിബിംബത്തിലേക്ക് നോക്കി ... കൂടെക്കൂടെ അവന്റെ മിഴികൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു ...

ബാത്റൂമിലെ ലൈറ്റ് പുറത്തായിരുന്നു ..  വെന്റിലേറ്ററിന്റെ ചില്ലു ജനലിലൂടെ, പുറത്തു നിന്നു വരുന്ന പ്രകാശം മാത്രമേ അകത്തുണ്ടായിരുന്നുള്ളു....  അഞ്ചാറു നിമിഷം കഴിഞ്ഞപ്പോൾ ബാത്റൂമിനകവുമായി ജാസ്മിൻ പൊരുത്തപ്പെട്ടു. ഇടം കൈയ്യിലിരുന്ന വസ്ത്രങ്ങൾ അലുമിനിയം പൈപ്പടിച്ച അഴയിൽ കോർത്ത് ചുമരിലേക്ക് ചാരി അവൾ കിതച്ചു ... വലതു കൈയ്യിൽ നിന്ന് ആവി പറക്കുന്നതു പോലെ അവൾക്കു തോന്നി ...

താൻ മകനെ തല്ലി ....

അല്ല , ജാസ്മിൻ ഷാനുവിനെ തല്ലി ..

ഉലയിലിട്ടതുപോലെ അവളുടെ ദേഹം പുകഞ്ഞു ..  വലതു കൈയ്യിലെ മോതിരവിരലിൽ കടച്ചിലെടുക്കുന്നതായി അവളറിഞ്ഞു .

മാഷെങ്ങാനും കയറി വരുമ്പോഴാണ്  ആ സംഭവം നടന്നിരുന്നത് എന്ന ഒറ്റ ബുദ്ധിയിലാണ് അവനെ തല്ലിയത് . അല്ലെങ്കിൽ കാറിൽ വെച്ചേ ആവാമായിരുന്നു ...

യാത്ര തുടങ്ങിയത് .... യാത്രയിലുടനീളം സംഭവിച്ചത്, അല്പം മുൻപ് വരെ സംഭവിച്ചത് എല്ലാം അവളുടെ മനക്കണ്ണിൽ തെളിഞ്ഞു ...

ഷാനുവിന്റെ പിണക്കത്തോടെ തുടങ്ങിയ യാത്ര ...  അവനില്ലെങ്കിലും ഈ യാത്ര ഒരു പക്ഷേ നടക്കുമായിരുന്നു ... അപ്പോൾ ഒരുപാട്  ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരും ...

ഷാനു എവിടെ ...? അവൻ

💬 Comments

View all comments