Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]
വന്നില്ലേ ? ആരോടൊക്കെ കള്ളം പറഞ്ഞു നിന്നാലും മാഷിനോടും മുംതാസുമ്മയോടും നടക്കാത്ത കാര്യമാണത്. മാത്രമല്ല, വയസ്സായ അവർക്കും തനിക്കും ഒരു കൂട്ടും കരുതലുമായി അവനേ ഉള്ളു താനും...
വേറെ ആർക്കും തണലായില്ലെങ്കിലും തനിക്കു കരുതലാകേണ്ടവനാണ് ഇന്ന് കാറിൽ വെച്ച് .....?
കാറിൽ വെച്ച് ....???
കഴിഞ്ഞു പോയ നിമിഷങ്ങൾ അവളുടെ മനസ്സിലൂടെ ഓടിപ്പോയി ...
തൊട്ടും തലോടിയും ചുംബിച്ചുലർത്തിയും അവൻ തന്നെ മറ്റൊരു ലോകത്തെത്തിച്ച കാര്യം അവൾക്ക് വിസ്മരിക്കാനായില്ല എന്നത് സത്യമായിരുന്നു ...
അവൻ തന്റെ നഗ്നമായ വയറിൽ കൈെ വെച്ചത് അറിഞ്ഞോ അറിയാതെയോ ആകാം ... അതു ചോദിക്കേണ്ടിയിരുന്നില്ല ... അവിടം വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു .. ഷാനുവും ആ യാത്രയിൽ സന്തോഷം കണ്ടെത്തി വരുകയായിരുന്നു ...
അവന്റെ രോഷം ....
അവന്റെ സങ്കടം ....
ഏതാണ്ടൊക്കെയോ മനസ്സിലൊതുക്കി, ഇടിഞ്ഞ മനസ്സോടെ കണ്ണുകളടച്ച് അവന്റെ ആ ഇരിപ്പു കണ്ടപ്പോൾ ....
ഇരിപ്പുകണ്ടപ്പോൾ ......?
തന്നോടവനുള്ള ആഗ്രഹവും അഭിലാഷവും താൻ മനസ്സിലാക്കണമായിരുന്നു. കേവലമൊരു വാട്സാപ്പ് മെസ്സേജിന്റെ പുറത്ത് അവനതെല്ലാം മായ്ച്ചുകളഞ്ഞു എന്ന് വിശ്വസിക്കാൻ പാടില്ലായിരുന്നു. അത്തരമൊരു വികാരമല്ലായിരുന്നു അവന്റേത് എന്ന് തിരിച്ചറിയണമായിരുന്നു ...
എല്ലാം നാട്യമായിരുന്നു ... അല്ലെങ്കിൽ മൂടിവെയ്ക്കപ്പെടുകയായിരുന്നു ...
അഗ്നിപർവ്വതം പോലെ കുത്തിമറിഞ്ഞു ഉരുകിയ മനസ്സിൽ കിടന്നു തിളച്ച ലാവയാണ് സാഹചര്യവും സന്ദർഭവും ഒത്തുവന്നപ്പോൾ പുറംതോട് പൊളിച്ചു പുറത്തുചാടിയത് ...
അത് സ്നേഹത്തിന്റെയാകാം ....
കാമത്തിന്റെയാകാം .... സ്നേഹത്തിന്റെയല്ലെന്ന് നൂറാവർത്തി മനസ്സ് നേരിട്ടറിഞ്ഞ കാര്യമാണ് ...
സ്നേഹം മാത്രമാണെങ്കിൽ പ്രശ്നമല്ല ...
കാമം മാത്രമാണെങ്കിലും ഒരു പരിധി വരെ പ്രശ്നമില്ല , തന്നേക്കാൾ സൗന്ദര്യമുള്ളവരോ ശരീരമെഴുപ്പുള്ളവരോ
💬 Comments
View all comments