0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 11.8K

ശേഷം മുറിഞ്ഞു വീണു ...  ഒരാവർത്തി കൂടി അവളതു ചെയ്തു ...  ആ നിമിഷം തന്നെ അവളുടെ മനസ്സിലെ കരിയിലകൾക്കിടയിൽ നാഗമൊന്നിളകി ...

ഷാനുവിന്റെ മുഖത്തു വീണ വിരലുകൾ ....!

അവളൊന്നു വിറകൊണ്ടു ...  ഒരു ദംശനം കൂടി കഴിഞ്ഞ് സർപ്പം ചുരുണ്ടു ....

ശിരസ്സിലും ദേഹത്തും തണുത്ത വെള്ളം വീണിട്ടും അവളുടെ ഉള്ളിലെ തീയണഞ്ഞിരുന്നില്ല ...  വെളളത്തിന് നേരിയ ഉപ്പുരസമുള്ളതു പോലെ അവൾക്കു തോന്നി ...

ഒരു മുറിയിലാണ് ...

ഒരു കിടക്കയിലാണ് ...

കാര്യങ്ങൾ  മനസ്സിനും ശരീരത്തിനും വ്യക്തമായി അറിയുന്നതുമാണ് ...

എത്ര ശ്രമിച്ചിട്ടും തനിക്ക് പഴയ ജാസ്മിനാകാൻ പറ്റുന്നില്ലല്ലോ എന്ന് അവൾ വെറുതെ ഓർത്തു ... തനിക്ക് പഴയ ജാസ്മിനാകണ്ട എന്ന് വെറുതെയല്ലാതെയും അവളോർത്തു.

ഒരു മെസ്സേജു  കൊണ്ട് അവൻ കുറച്ചു മാറിയിരുന്നു ...

ഇനി ഒരടി കൊണ്ട് മാറിയാൽ ....?

വസ്ത്രം മാറി അവൾ റൂമിലെത്തുമ്പോൾ ഷാനു കട്ടിലിൽ മോളിക്കു നേരെ തിരിഞ്ഞ് കിടപ്പുണ്ടായിരുന്നു ..  ഇട്ടിരുന്ന വസ്ത്രം തന്നെയാണ് വേഷം.മോളി നടുക്കാണ്. അതിനപ്പുറം തനിക്ക് കിടക്കാൻ സ്ഥലമുണ്ട്...  ഉപയോഗിച്ച വസ്ത്രങ്ങൾ കവറിലാക്കി തിരികെ ബാഗിലേക്ക് വെച്ച ശേഷം കൊണ്ടുവന്നിരുന്ന കുപ്പിയിൽ നിന്ന് കുറച്ചു  വെള്ളം കുടിച്ച് കുപ്പിയവൾ ടേബിളിൽ വെച്ചു.

ലൈറ്റ് ഓഫാക്കാതെ അവൾ ചെന്നു കിടന്നു ...

കുറച്ചേറെ നിമിഷങ്ങൾ കടന്നുപോയി...

ഉറക്കം കണ്ണുകളിലേക്ക് വരുമ്പോൾ ലൈറ്റണഞ്ഞതും ഒരു നിഴൽ ബഡ്ഡിൽ വന്നു വീഴുന്നതും അവൾ കണ്ടു ...

ചെറിയ പരിഭ്രമത്തിന്റെ വിറയലവളിലുണ്ടായി ... ഫാൻ പതിയെ കറങ്ങുന്നുണ്ടായിരുന്നു .. മോളിയുടെ ശ്വാസോച്ഛാസമല്ലാതെ  മറ്റൊന്നും ജാസ്മിൻ കേട്ടില്ല ...

💬 Comments

View all comments