0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

മാറി അവൾ റൂമിലെത്തുമ്പോൾ ഷാനു കട്ടിലിൽ മോളിക്കു നേരെ തിരിഞ്ഞ് കിടപ്പുണ്ടായിരുന്നു ..  ഇട്ടിരുന്ന വസ്ത്രം തന്നെയാണ് വേഷം.മോളി നടുക്കാണ്. അതിനപ്പുറം തനിക്ക് കിടക്കാൻ സ്ഥലമുണ്ട്...  ഉപയോഗിച്ച വസ്ത്രങ്ങൾ കവറിലാക്കി തിരികെ ബാഗിലേക്ക് വെച്ച ശേഷം കൊണ്ടുവന്നിരുന്ന കുപ്പിയിൽ നിന്ന് കുറച്ചു  വെള്ളം കുടിച്ച് കുപ്പിയവൾ ടേബിളിൽ വെച്ചു.

ലൈറ്റ് ഓഫാക്കാതെ അവൾ ചെന്നു കിടന്നു ...

കുറച്ചേറെ നിമിഷങ്ങൾ കടന്നുപോയി...

ഉറക്കം കണ്ണുകളിലേക്ക് വരുമ്പോൾ ലൈറ്റണഞ്ഞതും ഒരു നിഴൽ ബഡ്ഡിൽ വന്നു വീഴുന്നതും അവൾ കണ്ടു ...

ചെറിയ പരിഭ്രമത്തിന്റെ വിറയലവളിലുണ്ടായി ... ഫാൻ പതിയെ കറങ്ങുന്നുണ്ടായിരുന്നു .. മോളിയുടെ ശ്വാസോച്ഛാസമല്ലാതെ  മറ്റൊന്നും ജാസ്മിൻ കേട്ടില്ല ...

മിനിറ്റുകൾ കടന്നുപോയി ....

"ജാസൂമ്മാ.....''

നിശബ്ദതയിലെ ആ വിളിയിൽ അവളൊന്നു ഞെട്ടി...

"ജാസൂമ്മാ ...." ഷാനുവിന്റെ പരിക്ഷീണിതമായ സ്വരമവൾ കേട്ടു.

"ഉം ......" അവളൊന്നു മൂളി ...

"ങ്ങക്ക് ഉറക്കം വരണുണ്ടോ ?..."

" ങ്ങും ... "

" ജാസൂമ്മാ ...."

" ഇയ്യ് കാര്യം പറ... "

" ങ്ങക്ക് ന്നോട്  ദേഷ്യമല്ലേ ...."

" ങ്ഹും "

" പറ ജാസൂമ്മാ ....."

" ങ്ഹൂഹും ... "

" ങ്ങക്ക് ഒറക്കം വരണുണ്ടോ ...?"

"ഉം..."

"എനിക്കൊറക്കം വരണില്ലുമ്മാ ...."

" എനിക്കു വരണുണ്ട് ...." അവൾ പറഞ്ഞു ...

കുറച്ചു നേരം കൂടി കഴിഞ്ഞു ...

"ജാസൂമ്മാ...." അവൻ വീണ്ടും വിളിച്ചു..  അവനിനി സാഹസത്തിനൊന്നും മുതിരില്ല , എന്ന ആശ്വാസത്തോടെ അവളൊന്നു മയങ്ങിയിരുന്നു ...

"ജാസൂമ്മാ ...."

" എന്താടാ ...." ഉറക്കം മുറിഞ്ഞ നീരസത്തിൽ അവളല്പം ദേഷ്യപ്പെട്ടു.

"ങ്ങക്ക് ദേഷ്യം തന്നെയാണല്ലേ ....?"

"ഇയ്യ് കാര്യം പറ.... "

കുറച്ചു നേരം അവനൊന്നും മിണ്ടിയില്ല ... അവന്റെ ശരീരം മോളിക്കടുത്തേക്ക് നിരങ്ങി വരുന്നത് അവളറിഞ്ഞു ...

"ജാസൂമ്മാ ...."

" ഇയ്യ് കാര്യം പറയണുണ്ടോ ?....."

" ഞാൻ വരുന്നില്ലാന്ന് പറഞ്ഞിട്ടും ഇങ്ങളെന്തിനാ ന്നെ നിർബന്ധിച്ചു കൂട്ടിയേ ....?"

അപ്പോൾ അതാണ് കാര്യം ... താൻ കൂട്ടിക്കൊണ്ടു വന്നത് അതിനാണെന്നാണ്

💬 Comments

View all comments