0%

Chapter Title : ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

ഖൽബിലെ മുല്ലപ്പൂ

Khalbile Mullapoo | Author : Kabaninath


" പോരണ്ടായിരുന്നു .. അല്ലേ ഷാനൂ ...."

പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നലിനൊപ്പം ചരൽ വാരിയെറിയുന്നതു പോലെ കാറിനു മുകളിലേക്ക് മഴത്തുള്ളികൾ വന്നലച്ചു .

" ഞാൻ പറഞ്ഞതല്ലേ ജാസൂമ്മാ ... പുലർച്ചെ പോന്നാൽ മതീന്ന് ... " ജലപാതത്തെ കഷ്ടപ്പെട്ടു വടിച്ചു നീക്കുന്ന വൈപ്പറിലേക്ക് കണ്ണയച്ചു കൊണ്ട് ഷഹനീത് പറഞ്ഞു.

എതിരെ ഒരു വാഹനം പോലും വരുന്നുണ്ടായിരുന്നില്ല , രണ്ടോ മൂന്നോ വലിയ വാഹനങ്ങളല്ലാതെ ഒന്നും തന്ന അവരെ കടന്നുപോയിട്ടില്ല.

" എന്താ ചെയ്ക...?" ജാസ്മിൻ പിറുപിറുത്തു ...

"മോളി ഉറങ്ങിയോ ....?"

"ഉം .... "

ഷഹനീതിന്റെ സഹോദരിയാണ് മോളി എന്ന് ഓമനപ്പേര് വിളിക്കുന്ന മൂന്നര വയസ്സുകാരി ഷഹാന ...

ഷഹനീതും ഉമ്മ ജാസ്മിനും ഷാജഹാൻ മാഷുടെ വീട്ടിലേക്കുള്ള യാത്രയിലാണ്.

"മഴ  തോരുന്ന ലക്ഷണമൊന്നുമില്ല ... " ഗ്ലാസ്സിനു പുറത്തേക്ക് ഇരുട്ടിലേക്ക് നോക്കി ജാസ്മിൻ പറഞ്ഞു.

"ഏതോ ഒരു കൊടുങ്കാറ്റ് വീശാനുണ്ടെന്ന് എഫ്.ബിയിൽ കണ്ടിരുന്നു ...." ഷാനു പറഞ്ഞു.

പടിഞ്ഞാറത്തറയിൽ നിന്നും വാരാമ്പറ്റ റോഡിലേക്ക് തിരിഞ്ഞ ശേഷം തുടങ്ങിയ മഴയാണ് ... തരുവണയിൽ നിന്ന് പുറപ്പെടുന്ന നേരം മഴ ചാറി തുടങ്ങിയിരുന്നു ...

"തിരികെ പോയാലോ ഷാനൂ ... "ജാസ്മിൻ ചോദിച്ചു.

"ഇനി മൂന്നോ നാലോ കിലോമീറ്റർ അല്ലേ ഉള്ളൂ ഉമ്മാ ... കുറച്ചു നേരം കൂടി നോക്കാം. തിരിച്ചു പോയാലും മഴ കുറയുന്നില്ലല്ലോ....'

ആ സമയം ജാസ്മിന്റെ കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചു ..

" ഉപ്പയാണ് ...." ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി ജാസ്മിൻ

💬 Comments

View all comments