Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]
മീനച്ചേച്ചി: അതിനെന്താ നീ പൊയ്ക്കോ..എടാ കിച്ചു നീ ആ കാർ എടുത്തു ഷീബയെ വീട്ടിൽ എത്തിക്കേടാ.
ഷീബ: അതൊന്നും വേണ്ട മാഡം, ഞാൻ പൊയ്ക്കോളാം.
മീനച്ചേച്ചി: അതിന് നിനക്ക് കാർ ഇല്ലല്ലോ, സ്കൂട്ടർ അല്ലെ ഉള്ളു. അമ്മയ്ക്ക് ഹോസ്പിറ്റലിൽ പോകണമെങ്കിൽ വണ്ടി എന്തായാലും വിളിക്കണം. കിച്ചു, നീ ഒന്ന് പോടാ.
ഷീബ പിന്നെ ഒന്നും മിണ്ടിയില്ല. ഞാൻ നേരെ ചെന്ന് കാറെടുത്തു. ഷീബ വന്നു ബാക്സീറ്റിൽ കയറി. ഞാൻ എന്തോന്ന് ഇവരുടെ ഡ്രൈവറോ? എനിക്ക് ദേഷ്യം വന്നു. പിന്നെ ചേച്ചിയെ ആലോച്ചിട്ടാണ് മിണ്ടാതെ ഇരുന്നത്. കയറിയ ഉടനെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു. ഒരു അരമണിക്കൂറിനുള്ളിൽ ഞങ്ങൾ ഷീബയുടെ വീട്ടിൽ എത്തി. അത്യാവശ്യം വലുപ്പമുള്ള ഒരു മോഡേൺ സ്റ്റൈൽ രണ്ടു നില വീട്. മാഡത്തിന്റെ കൂടെ ഞാനും വീട്ടിൽ ഉള്ളിൽ കയറി. അമ്മ അവിടെ താഴത്തെ നിലയിലെ റൂമിൽ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു.
അമ്മയ്ക്ക് എഴുനേൽക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നെ ഞാനും ഷീബയും ചേർന്ന് അമ്മയെ പിടിച്ചു കാറിൽ കയറ്റി. ഷീബ വീട് പൂട്ടിയിട്ട് ഇറങ്ങിയതും മോൾ സ്കൂളിൽ നിന്നും എത്തി. പിന്നെ മോളെയും കൂട്ടി നേരെ ഹോസ്പിറ്റലിൽ പോയി.
ഹോസ്പിറ്റലിൽ എത്തിയതും മോളെ എന്റെ അടുത്ത് നിറുത്തിയിട്ട് ഷീബയും നഴ്സും അമ്മയെ ഒരു വീൽച്ചെയറിൽ ഇരുത്തി ഡോക്ടറിന്റെ റൂമിലേക്ക് പോയി. കുറച്ചു നേരം ഞാൻ മോളോട് കാര്യങ്ങൾ ചോദിച്ചു അവിടെയിരുന്നു. അവളുടെ പേര് ജിയ. സ്കൂളിൽ നിന്നും വന്നത് കൊണ്ട് മോൾക്ക് നല്ല വിശപ്പുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ അവിടുത്തെ കോഫി ഷോപ്പിൽ നിന്നും ഒരു ബർഗറും ഒരു
💬 Comments
View all comments