Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]
വയ്ക്കാമെടാ..ഭാവിയിൽ നിനക്ക് പെണ്ണ് കിട്ടിയില്ലെങ്കിലോ???
ഞാൻ: ഓ അങ്ങനെ..ആക്കിയതാണല്ലേ?? എനിക്ക് പെണ്ണ് വേണ്ടെങ്കിലോ..ഞാൻ പെണ്ണ് കെട്ടുന്നില്ല..എന്താ പോരെ.
അമ്മ: അത് ശെരി അപ്പോൾ നിന്റെ കാര്യങ്ങൾ ആര് നോക്കും..
ഞാൻ: എന്റെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം, വേറെ ആരും നോക്കേണ്ട. പിന്നെ എന്റെ രാജിമോൾ ഉണ്ടല്ലോ..അത് മതി എനിക്ക്.
അമ്മ: പിന്നെ നിന്നെയും നോക്കി ഇരിക്കാനല്ലേ എനിക്ക് നേരം. അതൊക്കെ പോട്ടെ ഓഫീസിൽ എങ്ങനെ ഉണ്ട്?
ഞാൻ: കുഴപ്പമില്ല, തുടങ്ങിയതല്ലേ ഉള്ളു, പോകെ പോകെ അറിയാം.
പിന്നെ ഓഫീസിൽ നടന്ന കാര്യങ്ങൾ ചുരുക്കി അമ്മയോട് പറഞ്ഞു. അമ്മ ഒന്ന് ചിരിച്ചിട്ട് അരിഞ്ഞ പച്ചക്കറിയും എടുത്ത് നേരെ അടുക്കളയിൽ പോയി. കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഷീബയുടെ മെസ്സേജ്..
ഷീബ: കിരൺ, can I call you now?
ഞാൻ അപ്പോൾ തന്നെ തിരിച്ചു വിളിച്ചു.
ഞാൻ: എന്താ മാഡം?
ഷീബ: ഒന്നുമില്ല കിരൺ, ഇവിടെ ജിയക്ക് കിരണിനോട് സംസാരിക്കണം എന്ന് പറഞ്ഞു അതാണ് വിളിച്ചത്, ബുദ്ധിമുട്ടായോ??
ഞാൻ: എന്ത് ബുദ്ധിമുട്ട് മാഡം.
ഷീബ: എങ്കിൽ ഞാൻ ജിയക്ക് കൊടുക്കാം.
ഷീബ ഫോൺ ജിയക്ക് കൊടുത്തു. ഞാനും ജിയയും കുറച്ചു നേരം ഫോണിൽ കത്തി വച്ചിരുന്നു. പാവം കുട്ടി, ഒറ്റയ്ക്ക് ആ വീട്ടിൽ കഴിയുന്നതിന്റെ പ്രശ്നം ആണ്. പക്ഷെ നല്ല പോലെ സംസാരിക്കും. ഞാൻ അടിക്കുന്ന ചളുവിനെല്ലാം ചിരിക്കുകയും ചെയ്യും... ?..ഒരഞ്ചു മിനിറ്റ് കഴിഞ്ഞു ഷീബ ഫോൺ വാങ്ങി.
ഷീബ: കിരണിനെ ഇവൾ ബുദ്ധിമുട്ടിച്ചല്ലേ..
ഞാൻ: എന്ത് ബുദ്ധിമുട്ട് മാഡം, പാവം ജിയ പുറത്തൊന്നും പോകാനാവാതെ വീട്ടിൽ ഇരിക്കുന്നതിന്റെ സങ്കടമാണ്
💬 Comments
View all comments