Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]
പിടിച്ചു.
ഞാൻ: കുട്ടിയല്ലേ മാഡം, എപ്പോഴും വീട്ടിൽ ഇരിക്കുമ്പോൾ അതിനും ബോർ അടിക്കില്ലേ..എന്നോട് അന്ന് ഹോസ്പിറ്റലിൽ ഇരുന്നപ്പോഴും അതാണ് ജിയ മോൾ പറഞ്ഞത്.
ഷീബ: അവൾ പറഞ്ഞു, അന്ന് ഹോസ്പിറ്റലിൽ വച്ച് കിരൺ അവളെ ഔട്ടിങ്ങിന് കൊണ്ട് പോകാം എന്ന് പറഞ്ഞുവെന്ന്. കിരണിനു ബുദ്ധിമുട്ടാണെങ്കിൽ ഞാൻ അവളെ കൊണ്ട് പൊയ്‌ക്കൊള്ളാം.
ഞാൻ:എനിക്ക് എന്ത് ബുദ്ധിമുട്ട്. അല്ലെങ്കിലും ഞാൻ ജിയമോൾക്ക് കൊടുത്ത വാക്കാണ്.ഞാൻ കാറും ആയിട്ട് ഒരു മൂന്ന് മണിയാവുമ്പോൾ വരാം, പോരെ മാഡം.
ഷീബ: ശെരി കിരൺ.
പിന്നെ ഞാൻ ജോലിയിൽ മുഴുകി. അന്ന് മാഡം ഹാഫ് ഡേ ആയിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് പുള്ളിക്കാരി പിറ്റേ ദിവസം കാണാം എന്നും പറഞ്ഞു പോയി. ഞാൻ പിന്നെ ഒറ്റയ്ക്ക് ആ റൂമിൽ ഇരുന്നു വർക്ക് നോക്കി കൊണ്ടിരുന്നു.
വൈകിട്ട് ഒരു മൂന്നര മണിയായപ്പോൾ മീനചേച്ചി റൂമിൽ വന്നു.
മീനച്ചേച്ചി: എടാ ഇന്ന് വെള്ളിയാഴ്ച് അല്ലെ, നാളെ സെക്കന്റ് സാറ്റർഡേ അവധിയും, ഇന്ന് നേരത്തെ ഇറങ്ങാമെടാ.. നിനക്ക് urgent വർക്ക് ഒന്നും ഇല്ലലോ?
ഞാൻ: എന്ത് urgent, നമുക്ക് ഇറങ്ങാം ചേച്ചി.
അതും പറഞ്ഞു ഞാനും ചേച്ചിയും ഓഫീസിൽ നിന്നിറങ്ങി. നാല് മണി കഴിഞ്ഞപ്പോൾ വീട്ടിൽ എത്തി. ഞാൻ പോർച്ചിൽ കാര് കൊണ്ടിട്ടു താക്കോൽ കൊടുക്കാൻ വന്നപ്പോൾ ചേച്ചി സിറ്റ്ഔട്ടിൽ ഇല്ല. ഞാൻ പതുക്കെ അകത്തു കയറി.
ഞാൻ: ചേച്ചി, കാറിന്റെ കീ...
മീനച്ചേച്ചി: എടാ ഞാൻ മുകളിൽ ഉണ്ട്..
ഞാൻ നേരെ മുകളിലേക്ക് പോയി. ചേച്ചിയുടെ മുറി പൂട്ടിയിട്ടില്ലായിരുന്നു. ഞാൻ അകത്തു കയറിയപ്പോൾ ചേച്ചി അവിടെ ഇല്ല.
💬 Comments
View all comments