Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]
ഉച്ചയ്ക്ക് കാണാം.
ഞാൻ അവിടെ നിന്നും തിരിച്ചു ഷീബമാഡത്തിന്റെ മുറിയിൽ എത്തി ബാക്കി വർക്ക് ചെയ്യാൻ തുടങ്ങി. ഉച്ചയ്ക്ക് മീനച്ചേച്ചിയുടെ വക ഊണും കഴിഞ്ഞു വീണ്ടും ജോലി തുടർന്നു. അഞ്ചര ആയപ്പോൾ മാഡം പോയി, കുറച്ചു കഴിഞ്ഞപ്പോൾ മീനച്ചേച്ചി വന്നു വിളിച്ചു. ഞാനും മീനച്ചേച്ചിയും തിരിച്ചു വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി ഇട്ടിരിക്കുന്നു. ഞാൻ കാർ കൊണ്ട് പോർച്ചിൽ ഇട്ടിട്ട് തിരിച്ചു വന്നപ്പോൾ ചേച്ചി ചേച്ചിയുടെ പഴ്സിൽ നിന്നും താക്കോൽ എടുത്ത് വീട് തുറന്നു.
മീനച്ചേച്ചി: എടാ, വാടാ ചായ കുടിച്ചിട്ട് പോകാമെടാ..
ഞാൻ: വേണ്ട ചേച്ചി, വീട്ടിൽ പോയി ഒരു കുളി പാസ്സാക്കിയിട്ടേ വല്ലതും കഴിക്കാവൂ. അല്ല, അമ്മ എവിടെ പോയി?
ചേച്ചിയും ഞാനും സിറ്റ്ഔട്ടിൽ ഇരുന്നു.
മീനച്ചേച്ചി: അമ്മ വൈകിട്ട് നാല് മണിക്ക് അമ്മയുടെ കൂട്ടുകാരികൾക്കൊപ്പം അമ്പലത്തിൽ പോകുമെടാ. ഇനി എട്ടു മണിക്കുള്ള സീരിയൽ കാണാൻ എത്തും.
ഞാൻ: അമ്മ സീരിയൽ ഒക്കെ കാണുമോ.?
മീനച്ചേച്ചി: പിന്നെ, എട്ടു മുതൽ ഒമ്പത് വരെ സീരിയൽ, അത് കഴിഞ്ഞു ആഹാരം.. ഒമ്പതരയോട് കൂടി മരുന്നും കഴിച്ചു കിടന്നുറങ്ങും. പിന്നെ രാവിലെ അഞ്ചു മണിക്കെഴുനേൽക്കും, അഞ്ചരയ്ക്ക് അമ്പലം, എട്ടു മണിക്കടുപ്പിച്ചു തിരിച്ചു വീട്ടിൽ..ഈ കാര്യങ്ങൾക്കെല്ലാം നല്ല കൃത്യനിഷ്ഠയാണ്. ഈ പ്രായത്തിൽ അമ്മയ്ക്കും ഒരു relaxation വേണ്ടേ..
ഞാൻ: അതിന് അമ്പലത്തിൽ പോയിരുന്നാൽ മതിയോ??
മീനച്ചേച്ചി: എടാ പൊട്ടാ, അവർ ഏഴ് - എട്ട് പേരുണ്ട്, കൂട്ടുകാരെല്ലാം ഈ സമയത്തു ഓരോന്നും പറഞ്ഞിരിക്കും. അല്ലാതെ ഇത്രയും സമയം അമ്പലത്തിൽ എന്താ പൂജ ചെയ്യാൻ പോകുന്നോ?
ഞാൻ: അപ്പോൾ ചേച്ചിയും ചേട്ടൻ ഇല്ലാത്തപ്പോൾ അമ്പലത്തിൽ തന്നെ ആണോ അതോ ഫുൾ ടൈം ടിവിയിൽ ആണോ...? എങ്ങനെ സമയം പോകും.?
മീനച്ചേച്ചി: അങ്ങനെ അമ്പലത്തിൽ ഒന്നും വല്യ പോക്കില്ലെടാ, വല്ലപ്പോഴും പോകും. പിന്നെ ബോർ അടിക്കുമ്പോൾ കുറേ നേരം മൊബൈലും കുത്തിയിരിക്കും, പിന്നെ വല്ല സിനിമയും ഇട്ടിരിക്കും.. പിന്നെ രാവിലെ സമയം പോകാനാണ് ഓഫീസിൽ പോയി ഇരിക്കുന്നത്..അവിടെയും ബോർ ആടാ. ആ ക്യാബിനിൽ ഒറ്റയ്ക്ക് ഇരുന്ന് മടുത്തു. ഇനി നീ ഉണ്ടല്ലോ
💬 Comments
View all comments