Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]
ഓഫീസിലും സമയം കളയാൻ..?
ഞാൻ: എന്നിട്ട് വേണം ആ മാഡം എന്നെ പിടിച്ചു അച്ചാറിടാൻ..?.
മീനച്ചേച്ചി: എടാ, അവർ ശെരിക്കും പാവമാടാ.
ഞാൻ: എന്നിട്ടാണോ എല്ലാപേരെയും എടുത്ത് അലക്കുന്നത്. പാവം പോലും പാവം. ആ ക്യാബിനിൽ ഇരിക്കുമ്പോൾ ഞാൻ എന്തോ കുറ്റം ചെയ്തിട്ട് ജയിലിൽ ഇരിക്കുന്ന ഫീൽ ആണ്. മുഖത്തും നോക്കില്ല, മര്യാദയ്ക്ക് വർത്തമാനം പോലും പറയില്ല. ഇവരുടെ ഭർത്താവ് ഇവരെ എങ്ങനെ സഹിക്കുന്നോ എന്തോ??
മീനച്ചേച്ചി: ഭർത്താവിന് അധികം സഹിക്കേണ്ടി വരില്ല കാരണം അയാൾ കാനഡയിൽ ആണ് ജോലി ചെയ്യുന്നത്. ?
ഞാൻ: ഇവരുടെ സ്വഭാവം കാരണം നാട് വിട്ടതായിരിക്കും. ഇവർക്ക് വേറെ ആരും ഇല്ലേ?
മീനച്ചേച്ചി: ഉണ്ട്, ഒരു മോളുണ്ട്, ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. പിന്നെ അമ്മയും ഉണ്ട് വീട്ടിൽ. അവർക്കും വയ്യ. ഷീബ ഒറ്റ മോളായതു കൊണ്ട് അവരെ വേറെ ഒരിടത്തും കൊണ്ടാക്കാനും പറ്റില്ല, അല്ലെങ്കിൽ അവൾ ഇതിനു മുമ്പേ കാനഡയിൽ പോയേനെ. ശെരിക്കും അവർ ഇടുക്കികാരാണ്, അച്ഛന് ഇവിടെ സെക്രെട്ടറിയേറ്റിൽ ആയിരുന്നു ജോലി, അങ്ങനെ ഷീബയ്ക്ക് അഞ്ചു വയസുള്ളപ്പോഴെ ഇവിടെ എത്തിയതാണ്. എംബിഎ ഫിനാൻസ് റാങ്കോടു കൂടി പാസ്സായ കുട്ടിയാണ് അവൾ. അത് പോലെ നല്ല ആത്മാർത്ഥതയും കാര്യക്ഷമതയും ഉണ്ട്, അത് കൊണ്ടല്ലേ ചേട്ടൻ അവൾ പറഞ്ഞ ശമ്പളം കൊടുത്തു ഇവിടെ ഇരുത്തിയിരിക്കുന്നത്. ഇത് വരെ നമ്മുടെ കമ്പനിക്ക് ഒരുവിധ ടാക്‌സ് പ്രോബ്ലെംസ് വരാത്തത് അവളുടെ കഴിവാണ്. ഫയലിംഗും അത് പോലെ നമ്മുടെ കമ്പനിയുടെ അക്കൗണ്ട്സും എല്ലാം കിറുകൃത്യമാണ്. നീയും കൃത്യമായി ജോലി ചെയ്താൽ അവളുടെ വായിൽ നിന്നും ഒന്നും കേൾക്കാതെ രക്ഷപെടാം... ??
ഞാൻ: എങ്ങനെയെങ്കിലും ജോലി പഠിച്ചിട്ട് ആ ക്യാബിനിൽ നിന്നും വെളിയിൽ ചാടണം. എനിക്ക് ശിവൻകുട്ടി ചേട്ടന്റെ അടുത്ത് ഒരു കസേര ഇട്ട് തന്നാലും മതി..ഞാൻ ജോലി ചെയ്തോളാം...
മീനച്ചേച്ചി: ഹോ, അങ്ങനെ ജീവിതത്തിൽ നീ ആരെയെങ്കിലും പേടിച്ചല്ലോ അത് മതി...??
ഞാൻ: കൂടുതൽ കിണിക്കല്ലേ ... എല്ലാം ബാബു ചേട്ടനെ കരുതി ഞാൻ ക്ഷമിക്കുന്നതാണ്.. അതെ ഇനി നിന്നാൽ താമസിക്കും, ഞാൻ വീട്ടിൽ പോണ്.. അപ്പോൾ നാളെ
💬 Comments
View all comments