0%

Chapter Title : കിളി The Man in Heaven 2 [Demon king]

Author : demon king Read All Parts 413
അത്...... '"""" അത് നിന്നെ കൊല്ലാൻ വെറിപൂണ്ടു നിൽക്കുന്ന ആത്മാവാണ്..... '""" ഞാൻ: എന്തിന്..... ? '""' അറിയില്ല.....? അതിന്റെ കാരണം നീ പറയണം.....'""" ഞാൻ: ഞാനോ....? എനിക്കറിയില്ല..... '""" '""' നിനക്ക് അറിയാം.... അത് നീയുമായി എന്തോ ബന്ധമുണ്ട്..... '""" അയാൾ പറഞ്ഞതോന്നും എനിക്ക് മനസ്സിലായില്ല.... വീണ്ടും ഞാനാ യക്ഷിയുടെ മുഖത്തേക്ക് നോക്കി..... എന്നെ കൊല്ലുവാൻ വെറിപിടിച്ചാണ് നിൽക്കുന്നത്.... ഞാൻ: ഞാൻ ച... ചത്തില്ലേ.... ഇനി എന്നെ അത് ഉപദ്രവിക്കാനാവുമോ........'"""
''"' പറ്റും..... കാരണം നിങ്ങൾ ഇരുവരും ആത്മാവാണ്..... '"'' പുള്ളി പറഞ്ഞത് ശരിയാണല്ലോ...? ആ യക്ഷിടെ മുഖം കണ്ടാലേ അറിയാം.... ശരീരമില്ലാത്ത എന്റെ ആത്മാവിന്റെ ചോര കുടിക്കാനായിട്ട് കാത്തിരിക്കുവാ.... ന്നാലും എന്താവും ഞാനും ആ യക്ഷിയും തമ്മിലുള്ള ബന്ധം.....? '"""" ഹാലോ..... ആലോചന കഴിഞ്ഞെങ്കിൽ പോകാം.... കൊറേ പണിയുണ്ട്.... നിന്റെ ഓർമയെ തിരിച്ചെടുത്ത് അടക്ക്‌ കഴിയുന്നതിന് മുന്നേ തിരിച്ചിങ്ങോട്ട് വരണം.... അതോ യക്ഷിയുടെ വായിൽ പെടുന്നോ....'""" ഞാൻ: ഇല്ല...... ഞാൻ വരാം.....'""" എന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു... കാരണം ഞാനാ ആത്മാവിനെ കണ്ട്അത്രക്ക് പേടിച്ചിരുന്നു.... "’''"'' ഹ ഹ ഹ..... അപ്പൊ മോന് അനുസരണ ശീലം ഉണ്ട്....'"" ഞാൻ: പിന്നെ ഇമ്മാതിരി സാധങ്ങളെ കാണിച്ച പേടിക്കാതിരിക്കുമോ...... '""" ഹമ്മ്..... എന്നാ പോര്..... '""' ഞാൻ: പോത്തിനെ എവിടെയാണ് പാർക്ക് ചെയ്തേക്കുന്നേ...... '"""' പോത്തോ....... ആഹ്...
വാ.... കാണിക്കാം.... '""" അതും പറഞ്ഞ് അയാൾ ആകാശത്തിലേക്ക് പറന്നു.... കൂടെ ഞാനും.... പേരിൽ മാത്രമേ കിളി ഉണ്ടായിരുന്നുള്ളു.... ദേ ഇപ്പൊ പറക്കാനും തുടങ്ങി.... വിധി.... ആകാശം പഴയപോലെ ആയിമാറി... പറന്ന് പറന്ന് അങ് മേലെ എത്തി... മേഖകൾക്ക് മേലെ.... അതിലൂടെ നടക്കാനൊക്കെ പറ്റുന്നുണ്ട്.... എന്ത് സുഖം.... എന്തോ പട്ടു മെത്തയിൽ നടക്കുന്ന ഫീൽ.... ഇതിൽ കിടന്നുറങ്ങിയലോ.... വേണ്ട.... സമയമുണ്ടല്ലോ.... നടന്ന് നടന്ന് ഒരിടത്ത് എത്തി.... അവിടുണ്ടായിരുന്നു പുള്ളിയുടെ പോത്ത്.... ഒരു റോയൽ എൻഫീൽഡ്..... പക്ഷെ കമ്പനി കൊറേ വ്യത്യാസം വരുത്തിയിട്ടുണ്ട്.... ഒരു പോത്തിന്റെ തലയാണ് അതിന്റെ ഹെഡ് ലേറ്റിന്റെ ഭാഗം... സീറ്റൊക്കെ പഴയ പോലെ.... വേറെയും കുറെയിടത്ത് എല്ലുകൾ....
കണ്ടാലേ പേടിയാകും... ഞാൻ: അതേ...... '"""' ഹമ്മ്.... എന്തേ..... '""" ഞാൻ: ഇത്.....? '""" ഇതാണ് വാഹനം..... '""" ഞാൻ: അപ്പൊ പോത്ത്.....? '""" അതെന്താ കിളി...... നിങ്ങൾ മനുഷ്യർ ഡവലപ്പ് ആയ മതിയോ..... ഞങ്ങൾക്കും വേണ്ടേ ഒരു change.....'"""" ഞാൻ:

💬 Comments

View all comments