Chapter Title : കിളി The Man in Heaven 3 [Demon king]
കിളി പാറി നിക്കാണ്...
അത് കണ്ടിട്ടാ തോനുന്നു രാഹുൽ എന്റെ കൈ പിടിച്ച് തൊഴുകുന്ന രീതിയിൽ വച്ചു...???
അൽപ്പം കഴിഞ്ഞപ്പോൾ പൂജാരി വന്ന് റെസിപ്റ്റ് ഉള്ളിലേക്ക് കൊണ്ടോയി...
പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ ഉള്ളിന്ന് മണി ശബ്ദം കേട്ടു...
പൂജ തുടങ്ങി...
'"""" പൂജാരിയേയ്..........
പൂയ്.......
കഴിഞ്ഞില്ലേ...... '"""????
ഞാൻ ഉള്ളിലേക്ക് വിളിച്ച് കൂകി...
എന്റെ ഈശ്വര....
ഞാനെന്താ ഈ കാണിച്ചേ....??
അവിടുള്ള എല്ലാത്തിന്റെയും ശ്രദ്ധ എന്റെമേൽ വന്നു...
രാഹുൽ തലക്ക് കൈ വച്ച് എന്നെ കൂട്ടി അപ്പുറത്തേക്ക് മാറി...?
രാഹുൽ : എന്താടാ ഇപ്പൊ കാണിച്ചത്....
അവൻ ദേഷ്യത്തിൽ ചോതിച്ചു...
'""" ഞാനൊന്നും ചെയ്തില്ല.... '"""?
ഞാൻ പറഞ്ഞു...
ഇയ്യോ.... പാവം ഞാൻ....
ഒന്നും ചെയ്തില്ല പോലും...?
രാഹുൽ: എന്റെ പൊന്ന് കിളി....
നീ വാ തുറക്കല്ലേ...?
നീ വാ തുറന്നാൽ നാട്ടുകാർ എന്നെ തല്ലി കൊല്ലും.....'""
രാഹുൽ കൈ കൂപ്പി പറഞ്ഞു...
എന്നിട്ട് എന്നെ അവിടുള്ള ആൽ തറയിൽ ഇരുത്തി...
അവൻ പ്രസാദം വാങ്ങാനും പോയി...
അതിലൂടെ പോകുന്ന പെണ്ണുങ്ങളെ ഇളിച്ച് കാണിച്ചും...?
വയസ്സായവരെ കൈ കൂപ്പി നമസ്ക്കറിച്ചും ഞാനവടെ ഇരുന്നു...?
എല്ലാരും എന്നെ വല്ലാത്ത നോട്ടം നോക്കി...?
അല്ല...
നോക്കാതെ എങ്ങനാ...
അമ്മാതിരി ഗോഷ്ടിയല്ലേ ഈ കാണിക്കുന്നെ..?
പെട്ടെന്ന് മൈക്കിലൂടെ...
?? കൃഷ്ണ വിലാസം ഭാഗീരതൻ പിള്ളാ....
വലിയ വെടി 4
ചെറിയ വെടി 4?????
????????
ഞാനങ്ങോട്ട് ശ്രദ്ധിച്ചു...
അതേ...
അച്ചുവിന്റെ അച്ഛൻ....
അപ്പൊ അവളിവിടെ ഉണ്ട്...
എന്റെ അച്ചു....???
ഞാനങ്ങോട്ട് നടന്നു...
ദേ നിൽക്കുന്നു എന്റെ അച്ചു...?
അതും വഴിപാട് കൗഡറിന്റെ അടുത്ത്...
പിള്ളേച്ചനെ കാണാനില്ല...
അപ്പൊ വഴിപാട് കഴിച്ചത് അവളാ....
നല്ല പച്ച കളർ ചുരിതാറൊക്കെ ഇട്ട് സുന്ദരി ആയാണ് വന്നേക്കുന്നത്...
എന്റെ പിറന്നാൾ ആണെന്ന് അറിഞ്ഞു വന്നേക്കുവാ കള്ളി...
കൂടെ അവളുടെ അമ്മയുമുണ്ട്....
നല്ല വെള്ള ചുരിതർ ഒക്കെ ഇട്ടിട്ട്...
പക്ഷെ എന്റെ കണ്ണിൽ മുഴുവൻ അച്ചു ആയിരുന്നു...
ഞാൻ അനുരാഗത്തിലേക്ക് വഴിമാറിപ്പോയി...
കണ്ണ് വീണ്ടും ഫാന്റസി ആയി..
പല പല നിറത്തിൽ..
ഹൃദയ മിടിപ്പ് വർധിച്ചു...
എന്റെ ഉള്ളിൽ പ്രേമം തുറന്ന് പറയാനുള്ള ദൈര്യം പൊട്ടി മുളച്ചു...☹️
പൂജക്കായ് കൊണ്ടുവന്ന് വച്ച ചെമ്പരത്തി ഉണ്ടാർന്നു അവടെ...?
അതിലൊന്ന് കയ്യിലെടുത്ത് ഞാൻ അവളുടെ അടുത്തേക്ക് നടന്നു...
ചെവിൽ ലൗ ബിജിഎം മുഴങ്ങി....
താ നാ തോ ത ന ന താ നാ
💬 Comments
View all comments