Chapter Title : കിളി The Man in Heaven 3 [Demon king]
മരിച്ചതോ...?
രാഹുൽ: അല്ല ചേച്ചി... അവർ പോയത്..?
ചേച്ചി: ഹമ്മ്..... അല്ലേൽ മോന്റെ കഥകളി കാണാർന്നു....
എടാ അപ്പു...
ഇത് ചെയ്യുമ്പോൾ നീ അച്ഛനെപ്പറ്റി ചിന്തിച്ചോ..... '"""?
ചേച്ചി വിഷമത്തോടെ പറഞ്ഞു...
എനിക്കും വിഷമമായി...
'""" ചേച്ചി.... ബോണിയോട് പറഞ്ഞ് അച്ഛന് വേറെ റെഡിയാക്കി കൊടുക്കാം..... '"""?
ഞാൻ പറഞ്ഞു....
അല്ലാ....
ഞാനെതൊക്കെയാ ഈ പറയുന്നേ...?
ചേച്ചി: ഒറോറ്റോന്ന് തന്നാലുണ്ടല്ലോ...?
ചേച്ചി കയ്യോങ്ങി പറഞ്ഞു..
പക്ഷെ തല്ലിയില്ല...
ചത്ത എനിക്ക് തല്ലുവാങ്ങി തരാനാണോ എന്റെ പുറപ്പാട്...
രാഹുൽ: ചേച്ചി .... എന്നാ ഞാൻ പോട്ടെ... ഇവനെ പുറത്തേക്ക് വിടണ്ടാ...
ചേച്ചി:നിക്ക് നിക്ക്....എങ്ങോട്ടാ മോൻ...
പോകാൻ ഇറങ്ങിയ രാഹുലിനെ ചേച്ചി തടുത്തു...
രാഹുൽ: വീട്ടിലേക്ക്...
ചേച്ചി: ഇവനെ അമ്പലത്തിൽ കൊണ്ടുപോടാ...
രാഹുൽ: ഈ അവസ്ഥയിൽ വേണോ ചേച്ചി...?
ചേച്ചി: വേണം....?
വേണ്ടാത്ത കൊറേ കാര്യങ്ങൾ തോന്നുന്നുണ്ട് ഇവന്...
ഒന്ന് കൊണ്ടോയി തൊഴീപ്പിക്ക്...
പിന്നെ പിറന്നാൾ കൂടെ അല്ലെ....'""?
പാവം ചേച്ചി...
രാഹുൽ: എന്നാ ഞാൻ കുളിച്ചിട്ട് വരാം....
ഹ ഹ ഹ .... പാവം... പെട്ടു...?
ചേച്ചി: ഹമ്മ്.... വേഗം വാ... മുങ്ങാൻ നോക്കിയാൽ നിന്റെ അമ്മയോട് പറയും ഞാൻ....?'"""
ചേച്ചിയുടെ ഭീഷണി....
രാഹുൽ: വേണ്ട..... ഞാൻ വേഗം വരാം....?
അതും പറഞ്ഞ് അവനിറങ്ങി...
ഞാനിതാ അകത്തേക്ക് പോകുന്നേ....
ചേച്ചി: എങ്ങോട്ടാണെടാ....?
"'"' ബാത്റൂമിലേക്ക്.... "''?
ഞാൻ പറഞ്ഞു...
ശരിയാ....
മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ട്....
ചേച്ചി ഒന്ന് അമർത്തി മൂളിയ ശേഷം അകത്തേക്ക് പോയി...
ഞാൻ ബാത്റൂമിലേക്കും...
ഹാ...
എത്ര വലിയ ബാത്രൂം...
വലിയ ബാത്ത് ടബ്....
എന്തോ....
ആദ്യായി കാണുന്ന പോലെ...?
ഞാൻ കണ്ണുകൾ അടച്ച് മൂത്രം ഒഴിക്കാൻ തുടങ്ങി...
എന്ത് സുഖം...?
'"""" ഡാ..... '""""????
ഒരു ഉറക്കെയുള്ള വിളി....
ചേച്ചിയാണ്....
ഞാൻ തിരിഞ്ഞു നോക്കി...
ചേച്ചി ഓടി വരുന്നു...
ഇവൾക്കെന്താ ടോയ്‌ലറ്റിൽ കാര്യം....
........ട്ടേ......?
വീണ്ടും കരണം പൊട്ടി....
കൂടെ അൽപ്പം കിളികളും...
?️?️?️?️?️?️?️?️
എന്താപ്പോ ഉണ്ടായേ....
ആരാ പടക്കം പൊട്ടിച്ചേ....
ചേച്ചി: എന്റെ റൂമിൽ ആണോടാ മൂത്രം ഒഴിക്കുന്നെ....???
ചേച്ചി എന്റെ നേരെ അലറി...
ഞാൻ അങ്ങോട്ട് നോക്കി...
ബാത്രൂം ആണല്ലോ...
ഒന്ന് കണ്ണുകൂടെ തിരുമ്മി നോക്കി...
അയ്യോ...
ഈ സ്ഥലമേ മാറി...
ചേച്ചിയുടെ റൂം...
ഇന്നാരെ ആണാവോ കണി കണ്ടത്...
"''" സോറി '"""......?
ഞാൻ പറഞ്ഞു...
താങ്ക്സ് പറഞ്ഞില്ലല്ലോ...
ഭാഗ്യം...
എന്നാലും ചിരിച്ചുകൊണ്ടാണ് സോറി
💬 Comments
View all comments