0%

Chapter Title : കിളി The Man in Heaven 4 [Demon king]

Author : demon king Read All Parts 200
സഹോ.... അവർ.... ഇല്ല.... അവരങ്ങനെ....? സഹോ: വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും കിളി... പക്ഷെ ഇതാണ് സത്യം... അവർ നല്ല സുഹൃത്തുക്കൾ അല്ല.... ഒരു പ്രശനം വന്നാൽ അവർ കാണില്ല... നിന്നെ ഇട്ടെറിഞ്ഞു പോകും... അതാണ് സാമും ബോണിയും.... '"""? എന്റെ ഉള്ളിൽ കോപം നിറഞ്ഞു... അപ്പൊ ഇത്ര എന്റെ കൂടെ നടന്ന് ചതിക്കായിരുന്നു അവർ...? ഞാനവരെ ദേഷ്യത്തോടെ നോക്കി... പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ... ഛേ.... സഹോ: ഇനി നോക്കിയിട്ട് കാര്യമില്ല കിളി.... ഇന്നിവിടെ നിൽക്കുന്ന ഭൂരിഭാഗം പേരും ഒരാഴ്ച നിന്റെ ഫോട്ടോ വാട്‌സ്ആപ്പ് സ്റ്റേറ്റസ് ഇട്ട് നിറക്കും... പിന്നെ അത് വെറും ഓർമകൾ ആവും... പതിയെ അതും മങ്ങും.... എന്നും നിന്നെ ഓർക്കുക നിന്റെ അച്ഛനും അമ്മയും ചേച്ചിയും... പിന്നെ യഥാർത്ഥ കൂട്ടുകാരും ആകും... '""" ഞാൻ: സഹോ.... എനിക്ക്.... എനിക്കവരെ കൊല്ലണം സഹോ.....'""?
ഞാൻ ദേഷ്യത്തിൽ പറഞ്ഞു.... അതിനുള്ള കലി എന്നിൽ ഉണ്ടായിരുന്നു...സഹോ: അതിന്റെ ആവശ്യമില്ല.... അവരുടെ നാളുകൾ എണ്ണപ്പെട്ടു... ശാന്തയുടെ കയ്യാൽ മരിക്കാൻ പോകുന്ന 16 ൽ രണ്ടുപേർ സാമും ബോണിയും ആണ്.... ആ വാക്കുകൾ എന്നിൽ ഞെട്ടൽ ആണ് ഉണ്ടാക്കിയത്... എന്നിരുന്നാലും അതെനിക്ക് സന്തോഷം നൽകി... ? എന്നെ ചതിച്ചവർക്ക് അതികം നാളില്ല... പിന്നെയും നേരം കടന്നുപോയി... വീട്ട് മുറ്റത്തെ മാവ് വെട്ടി എനിക്ക് ചിത ഒരുക്കിയിരുന്നു.... കർമങ്ങൾ കഴിഞ്ഞു... എന്റെ ദേഹത്ത് പട്ടുടുപ്പിച്ചു... ശേഷം എന്നെ ചിതയിലേക്ക് എടുത്തു...? അമ്മയും ചേച്ചിയും എന്റെ അപ്പുവിനെ കൊണ്ടുപോവല്ലേ എന്ന് ഉറക്കെ വിളിച്ചു കരയുന്നുണ്ട്.... പാവങ്ങൾ....? പതിയെ എന്നെ ചിതയിൽ കടത്തി....? അവസാനം അതിലേക്ക് തീ കൊളുത്തി... എന്റെ ശരീരം അതിൽകിടന്ന് കത്തി...? ആ ശരീരം വെന്തുരുകുതോറും എന്നിൽ ചില മാറ്റങ്ങൾ സംഭവിച്ചു...? മനസ്സ് ശാന്തമാവാൻ തുടങ്ങി....? എന്റെ ശരീരം വെട്ടി തിളങ്ങി...? ഞാനുടുത്ത ഡ്രെസ്സ് മാറി... ഒരു വെള്ള ഡ്രെസ്സ് എന്നിലേക്ക് വന്നു.... തലയിൽ ഒരു സ്വർണത്തിന്റെ റിങ് പ്രത്യക്ഷപ്പെട്ടു...? പിന്നിൽ നിന്നും ഒരു വെള്ള ചിറക് പുറത്തേക്ക് വന്നു.... ആഹാ... കൊള്ളാല്ലോ കളി.... ഞാനിപ്പോ മാലാഖ ആയല്ലോ....? ആ ഉയർന്നു പൊങ്ങുന്ന പുകയുടെ ഒപ്പം എന്റെ ഓർമകളും കൊറേ പുറത്തേക്ക് പോയി... മാനസ്സിലേ കോപം പക ചതി കാമം സ്നേഹം എല്ലാം എന്നിൽനിന്നും ഇല്ലാതെയായി...? അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും കൂട്ടുകാരുടെയും മുഖം ഇല്ലാതായി...? അവരുടെ വിഷമം കണ്ടുള്ള വേദന ഇല്ലാതായി..? മനസ്സ് ശാന്തമായി...? ഹോ...

💬 Comments

View all comments