Chapter Title : കിളി The Man in Heaven 4 [Demon king]
ചെറിയ വിഷമം പോലും നിന്റെ ശരീരം ഇവിടുള്ളത് കൊണ്ടാണ്...☺️
അത് അഗ്നിക്കിരയായാൽ അതും നിലക്കും...'"""?
സഹോ പറഞ്ഞു നിർത്തി...
എന്നാലും ആ കാഴ്ച്ച...
അതെന്നെ വേദനിപ്പിച്ചു...
ഒരവസരം കിട്ടിയാൽ ഞാൻ നന്നാവും...
എന്റെ കുടുംബത്തെ നോക്കും...
പക്ഷെ കിട്ടില്ലല്ലോ...
സഹോ: കിളി.....
വാ.... പുറത്തേക്ക് പോകാം.... '""
ഞങ്ങൾ പുറത്തേക്ക് നടന്നു...
ഓരോരുത്തർ എന്നെ കാണാൻ അകത്തേക്ക് പോകുന്നുണ്ട്...
പുറത്ത് എന്റെ കൂട്ടുകാർ നിൽപ്പുണ്ട്...?
കൂടെ കുറച്ചു കോളേജ് ഫ്രണ്ട്സും ടീച്ചർമാരും...
ആരുടെയും മുഖം പ്രസന്നമല്ല...?
അല്ല... ഇത് കല്യാണ വീടല്ലല്ലോ... മരണ വീടല്ലേ...?
ഇവടെ പൊട്ടിച്ചിരിക്കാൻ പറ്റോ....?
സഹോ എന്നെ എന്റെ കൂട്ടുകാരുടെ അടുത്തേക്ക് കൊണ്ടോയി...
സാം...
ഇർഫാൻ..
ശ്യം..
രാഹുൽ...
ബോണി...
കൂടെ അവന്റെ ചേട്ടൻ ബോബിയും വന്നിട്ടുണ്ട്...
സഹോ: കിളി.... നീ അത് കണ്ടോ....?
സഹോ എന്നോട് എന്റെ കൂട്ടുകാരെ ചൂണ്ടി കാണിച്ച് ചോതിച്ചു..
സഹോ: എല്ലാവരും നല്ല വിഷമത്തിൽ ആണ്...?
ശരിയാണ്... അവരെല്ലാവരും നല്ല വിഷമത്തിൽ ആണ്...അവരും ഒന്നും മനപ്പൂർവ്വം ചെയ്തതല്ലല്ലോ...
സഹോ: ഇവർ നിന്റെ യഥാർത്ഥ കൂട്ടുകാർ ആണോ....
ഞാൻ: അതേ.... കുറച്ചു കുരുത്തക്കേട് ഉണ്ടെന്നെ ഉള്ളു.... അവരെല്ലാവരും എന്റെ യഥാർത്ഥ കൂട്ടുകാർ ആണ്...?
സഹോ: നിനക്ക് തെറ്റി കിളി...
നിന്റെ കൂട്ട് ഒരാളിൽ ആണെങ്കിൽ അത് ഒരുപക്ഷേ സത്യം ആയേനെ... ഇത് 5ആണ്...?
ഞാൻ: മനസ്സിലായില്ല.....?
സഹോ: ഇർഫാൻ , ശ്യം , രാഹുൽ....
ഇവരാണ് നിന്റെ യഥാർത്ഥ കൂട്ടുകാർ..
യഥാർത്ഥ സ്നേഹം കാണിക്കുന്നവർ...
ബാക്കി രണ്ടുപേരും.....'""?
സഹോ പറഞ്ഞു നിർത്തി...
എനിക്ക് ശരിക്കും ഒന്നുമങ്ങോട്ട് പിടികിട്ടിയില്ല...
ഞാൻ ചോദ്യ ഭാവേന സഹോയെ നോക്കി..
സഹോ: സാം, ബോണി....
നിന്റെ കൂടെ എപ്പോഴും ഉള്ളവർ...
എന്താണ് യഥാർത്ഥ സുഹൃത്ത്...
സുഹൃത്തിന്റെ അർത്ഥം എന്താണ്...
നമ്മളെ നന്മയിലേക്ക് നയിക്കുന്നവർ...അല്ലേ...?
അവർ അങ്ങനെയാണോ...ലഹരി ഉപയോഗിക്കാത്ത സുഹൃത്തുക്കളൊന്നും ഇല്ല...
എന്നുകരുതി അവർ ചീത്ത സ്വഭാവമുള്ള കൂട്ടുകാർ ആവണമെന്നും ഇല്ല...?
പക്ഷെ ഇവർ രണ്ടുപേരും അങ്ങനെ ആണോ....
നിന്നെ കാഠിന്യം കൂടിയ ലഹരിക്ക് അടിമയാക്കി...
നിന്നെ പ്രേരിപ്പിച്ചു... എന്തുകൊണ്ടാണ് ബോണിയെയും സാമിനെയും നിന്റെ ചേച്ചി വീട്ടിലേക്ക് അടുപ്പിക്കാത്തതെന്ന് നീ ചിന്തിച്ചിട്ടുണ്ടോ...?
ഒരു പെണ്ണിന് അവളെ മറ്റ് രീതിയിൽ ഒരു പുരുഷൻ നോക്കിയാലും സ്പർശിച്ചാലും അതറിയാൻ കഴിവുണ്ട്....
നിന്റെ സഹോദരിയെ അവർ സഹോദരി സ്ഥാനത്തല്ല കണ്ടത്..... മറ്റ് കണ്ണിലൂടെയാണ് കണ്ടത്.....'""""?
സഹോ പറഞ്ഞ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ ആയില്ല...?
ഞാൻ:
💬 Comments
View all comments