0%

Chapter Title : കിളി The Man in Heaven 4 [Demon king]

Author : demon king Read All Parts 196
ബോഡിയാണ്....☠️ ആ ആംബുലൻസ് എന്റെ മുന്നിൽ നിന്നു... രണ്ടുപേർ ചെന്ന് പുറകിലെ ഡോർ തുറന്നു... എന്റെ കൂട്ടുകാർ എന്നെ കിടത്തിയ സ്ട്രുക്ച്ചർ പൊക്കി എന്റെ ബോഡി പുറത്തേക്കെടുത്തു... ശേഷം വീടിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി... ആംബുലൻസിന്റെ ഉള്ളിന്ന് എന്റെ അച്ഛനും പുറത്തേക്കിറങ്ങി...? അച്ഛനെ ചിലർ തങ്ങിയിരുന്നു...? മൊത്തം കരഞ്ഞു തളർന്നാണ് നിൽപ്പ്...? അച്ഛനെ ഇതിനു മുന്നേ ഇങ്ങനെ കണ്ടിട്ടില്ല...? എനിക്കൽപ്പം വിഷമമായി...? അൽപ്പമല്ല.... ഒരുപാട്...? പെട്ടെന്ന് സഹോ എന്റെ കയ്യിൽ പിടിച്ചു... ഞാൻ അയാളെ നോക്കി.. സഹോ: സമയമായി.... വാ... ഉള്ളിലേക്ക് പോകാം... അൽപ്പം വിഷമത്തോടെ അയാൾ പറഞ്ഞു....? ഞാൻ അയാൾക്കൊപ്പം ഉള്ളിലേക്ക് നടന്നു... അവിടെ കണ്ട കാഴ്ച എന്നെ പാടെ തളർത്തി... അമ്മയും ചേച്ചിയും എന്റെ മൃത ദേഹം കെട്ടിപ്പിടിച്ച് കരയുന്നു... കൂടെ ചില കുടുംബക്കാരും... അമ്മയും ചേച്ചിയും.... എന്റെ കുടുംബം... എനിക്കെന്തോ പോലെയായി.... ഞാൻ മരിച്ചാൽ ഇവർക്കാര ഉള്ളെ...? ഒരേയൊരു മകൻ അല്ലേ...? ഭൂമി നരകം ആണത്രേ...? ഇപ്പോ ഈ നരകത്തിൽ ജീവിക്കാൻ തോന്നാ...? ഇവർക്ക് വേണ്ടി.... ഇരുവരും നെഞ്ചത്തടിച്ചു അപ്പു എന്ന് വിളിച്ച് ഉറക്കെ കരായ....? എനിക്കൊന്ന് ആശ്വസിപ്പിക്കാൻ പോലും ആവുന്നില്ല...? എന്താ ചെയ്യാ.... എന്റെ വിധി....? നാട്ടുകാരുടെ ഇടയിൽ ഞാനുമൊരു കാണിയായി ഇങ്ങനെ നിന്നു.... വേറെ എന്ത് ചെയ്യാനാ....
സഹോ: മോനെ കിളി.... സഹോ എന്നെ വിളിച്ചു.... ഞാൻ അയാളെ നോക്കി.. സഹോ: ഈ ലോകത്ത് സത്യമായ ചില കാര്യമുണ്ട്... അതും വളരെ കുറച്ച്.... അതിലൊന്നാണ് നീ ഇപ്പൊ കാണുന്നത്...? നീ ലഹരി ഉപയോഗിക്കുമ്പോൾ ഇവരുടെ മുഖവും ഈ അവസ്ഥയും നീ ഓർത്തില്ല....'""? സഹോ പറഞ്ഞു നിർത്തി.... അയാൾ പറഞ്ഞത് ശരിയാണ്... ഓരോ രുചികൾ തേടിപ്പോയപ്പോൾ ഇവരെ ഞാൻ മറന്നിരുന്നു.... ഇവരുടെ മുഖം പോലും... ഇപ്പോൾ നെഞ്ചു തല്ലി കരയാൻ ഇവരെ ഉള്ളു.... ഒരു ആത്മാവായിരുന്നിട്ട് പോലും എന്റെ കണ്ണുകൾ നിറഞ്ഞു... ഒന്ന് പൊട്ടികരയാൻ തോന്നി... പക്ഷെ പറ്റുന്നില്ല... എന്തുകൊണ്ടോ ഈ കാഴ്ചകൾ എനിക്ക് അധികം വിഷമം തന്നില്ല... ചങ്ക് തകരുന്ന കഴ്ച്ചയാണിത്... എന്നിട്ട് പോലും.... എന്തുകൊണ്ട്.... സഹോ: നിനക്ക് അതികം വിഷമിക്കാൻ സാധിക്കില്ല കിളി.... ദേ ഇയാൾ വീണ്ടും എന്റെ മനസ്സ് വായിച്ചു...? എന്തേലും ചിന്തിക്കാൻ പോലും പറ്റുന്നില്ലല്ലോ എന്റെ ബോസ്സേ...? എന്തായാലും പറഞ്ഞു തുടങ്ങി... ബാക്കി കേൾക്കാം....? ഞാനവനെ നോക്കി...? സഹോ: നീയിപ്പോ മരിച്ച ആത്മാവാണ്...? നിനക്ക് വിഷമിക്കാൻ അർഹതയില്ല...? ഇപ്പോൾ തോന്നുന്ന ഈ

💬 Comments

View all comments