0%

Chapter Title : കിനാവ് പോലെ 10 [Fireblade]

Author : Kambikathakal Read All Parts 1.1K
" അമ്മ കണ്ടപ്പാടെ അവൾക്കിട്ട് കൊട്ടുകൊടുത്തു ....അവൾ ചിരിച്ചുകൊണ്ട് അമ്മുവിനെ നോക്കി....അമ്മ അമ്മുവിനടുത്തു ചെന്നു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ തഴുകി ...എന്റെ ഉള്ളിൽ ഒരു തണുപ്പ് തോന്നി .. " അതൊന്നുമല്ല .....ഇത്രേം ദൂരം പോയിവന്നിട്ട് പിന്നെ എങ്ങും പോവാൻ തോന്നാത്തതുകൊണ്ടല്ലേ ....!! " നിത്യ ചിണുങ്ങിക്കൊണ്ടു അമ്മയോട് പറഞ്ഞു ... " ഞങ്ങൾ കൊറേ ദിവസായി അവരോടു രണ്ടാളോടും ഇങ്ങോട്ടൊക്കെ വരാൻ പറഞ്ഞിട്ട്......ഇന്നെങ്കിലും വന്നല്ലോ...!!" മഞ്ജിമ ഇടയിൽ കേറി പറഞ്ഞു..... ഞാൻ ഇതിലൊന്നും വലിയ ശ്രദ്ധ കൊടുക്കുന്നതായി കാണിക്കാതെ ഉമ്മറത്ത്‌ ഇരുന്നു ... " ഓഹ് ....അതായിരുന്നല്ലേ ..?? ശെരി ,നിങ്ങൾ ഇരിക്ക് ഞാൻ ചായ ഉണ്ടാക്കി വരാം ...." അതും പറഞ്ഞു അമ്മ ഉള്ളിലേക്ക് പോയപ്പോൾ അമ്മു എണീറ്റ്‌ ഞാനും വരാം എന്ന് പറഞ്ഞു കൂടെ കൂടി....അമ്മ വേണ്ടെന്നു പറഞ്ഞെങ്കിലും അവൾ നിര്ബന്ധം പിടിച്ചു ഉള്ളിൽ പോയി .......അതോടെ മൂന്ന് പെണ്ണുങ്ങളും കൂടി എന്നെ തിന്നാൻ തുടങ്ങി....നിത്യ എണീറ്റു എന്റെ അടുത്തു വന്നിരുന്നു ....പിന്നെ സ്വകാര്യം പറയാനായി എന്റെ ചെവി അവൾക്കടുത്തേക്ക് വലിച്ചു... " അതേയ് ...മണിയടിക്കേണ്ട രീതി രാവിലെ ക്ലാസ് കൊടുത്തിട്ടുണ്ടാകും ലേ ...?? " അവൾ കുസൃതിച്ചിരിയോടെ എന്നോട് ചോദിച്ചു.... " ഓ...പിന്നെ , എനിക്കതായിരുന്നല്ലോ അവിടെ പോയിട്ട് പണി....നീ പോടീ കോപ്പേ ..!! " ഞാൻ പുച്ഛത്തോടെ പറഞ്ഞിട്ട് മുഖം വെട്ടിച്ചു .....അവൾ വീണ്ടും ചെവി കൊണ്ടുപോയി..
" അതല്ലെങ്കിൽ പിന്നെ വേറെന്തായിരുന്നു പണി....സത്യം പറയണം , ഇന്നും കുളപ്പടവിലായിരുന്നെന്നു അവളെന്നോട് പറഞ്ഞിരുന്നു .....എന്റെ കൊച്ചിനെ ചീത്തയാക്കരുത് ട്ടോ .."

💬 Comments

View all comments