Chapter Title : കിനാവ് പോലെ 10 [Fireblade]
ചൂടു കുറയാൻ ഊതിക്കൊണ്ട് കഴിക്കുകയായിരുന്നു അവൾ അമ്മുവിനെ നോക്കി ചോദിച്ചു .....
" അത് ശെരി , അപ്പൊ നിനക്ക് അത് അറിയില്ലായിരുന്നോ ....ഇവൾ നന്നായിട്ട് കുക്ക് ചെയ്യും , ചിക്കെൻ ഇവൾ വെക്കുന്നത് കഴിക്കാൻ വേണ്ടി ഇടക്ക് ഞാൻ പോവാറുള്ളതല്ലേ ..."
അമ്മു എന്തോ പറയാൻ വന്നെങ്കിലും നിത്യയാണു അമ്മുവിൻറെ പകരം മറുപടി കൊടുത്തത് .....വളരെ ആവേശത്തോടെയാണ് മറുപടി ....അമ്മു പുഞ്ചിരിയോടെ അത് കേട്ട് നിന്നു .....
" അത്രക്കൊന്നും ഇല്ലാട്ടോ .....കുറച്ചൊക്കെ ഉണ്ടാക്കാനറിയാം .....പ്രത്യേകിച്ചു തിരക്കൊന്നും ഇല്ലാത്ത ദിവസങ്ങൾ വെറുതെ ഓരോ പരീക്ഷണം നടത്തും , ചെലതൊക്കെ നന്നാവും അപ്പൊ അത് പിന്നേം ഉണ്ടാക്കും ...."
അമ്മു എളിമയോടെ പറഞ്ഞു , അമ്മക്കതു പറ്റിയെന്നു എനിക്ക് തോന്നി ....അവൾ പറയുന്നത് കേൾക്കുമ്പോൾ ഒരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു ....
" എന്നാപിന്നെ നീ ഇടക്കിടക്ക് ഇങ്ങോട്ട് വായോ അമ്മൂസേ , ഞങ്ങക്കൂടി ആ ടേസ്റ്റ് അറിയാലോ ...ലേ അമ്മേ ..?? "
അഞ്ചു അമ്മയോട് ചോദിച്ചു ...കൂട്ടത്തിൽ എന്നോട് ചേർന്നു നിന്നു നൈസായി പുറകിൽ ഒന്ന് തോണ്ടികൊണ്ടാണ് പറഞ്ഞത് ....
" ആ , വേണേൽ നിങ്ങളിൽ രണ്ടാള്ക്കും പകരം നിർത്തിയാലൊന്നാണ് ഞാൻ ആലോചിക്കണത് ..... പോത്ത് പോലെ രണ്ടെണ്ണം ഉണ്ടായിട്ടും എനിക്കും ശോഭക്കും ഇങ്ങനെ ഒരു ഗുണവും ഇല്ലല്ലോ ....!! "
അമ്മ പെങ്ങന്മാരെ രണ്ടാളെയും ഒറ്റയടിക്ക് മലർത്തിയടിച്ചുകൊണ്ടു പറഞ്ഞു ....അതിന്റെ ടൈമിംഗ് കാരണം എല്ലാവരും പൊട്ടിച്ചിരിച്ചു .....
" എന്നാപിന്നെ അമ്മൂനെ മനുവേട്ടനെ കൊണ്ട് കെട്ടിച്ചാലോ നമുക്ക് ....??"
ചിരിക്കിടയിൽ അഞ്ജുവാണ്
💬 Comments
View all comments