Chapter Title : കിനാവ് പോലെ 10 [Fireblade]
ചെറിയൊരു പുഞ്ചിരിയോടെ നോക്കി ...
" മക്കളെ ....നിങ്ങടെ കള്ളക്കളിയൊക്കെ ഏതാണ്ട് ഞങ്ങക്ക് പിടികിട്ടീട്ടുണ്ട് ....അതുകൊണ്ട് ആ പരിപ്പ് കൊണ്ട് ഇങ്ങോട്ട് വരരുത് ട്ടോ , ഇനി അത് അത്രക്കങ്ങോട്ട് വേവൂല..."
ചേച്ചീ ശാന്തമായി നിന്നു പറഞ്ഞപ്പോൾ ഞങ്ങടെ രണ്ടാളുടെയും കിളി ഒരുമിച്ചു പറന്നു .......
" എനിക്ക് അന്നേ സംശയമുണ്ടായിരുന്നു എന്തോ ഒരു കളി നടക്കുന്നുണ്ടെന്ന് ....എന്താണെന്നു മനസിലാവുന്നതും ഇല്ല , പിന്നെ പിന്നെയാണ് സംഗതി പിടികിട്ടിയത് ..."
ചേച്ചീ എന്റെ അടുത്ത വന്നു ചേർന്നു നിന്നുകൊണ്ട് പറഞ്ഞു ...എന്റെ തല താഴ്ന്നു....അമ്മ അറിയാൻ അധികം താമസമില്ലെന്നു എനിക്ക് മനസിലായി ..
" എന്നെ നോക്കെടാ ...."
ചേച്ചീ എന്നോട് ഉറക്കെ പറഞ്ഞു ...ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കി ..
" നീ തല താഴ്ത്തി നിക്കരുത് , ചെയ്യാൻ പോവുന്ന കാര്യം വളരെ നല്ലത് തന്നെയാ ...അവൾ നല്ല കുട്ടിയാണ്.......നിന്റെ ജീവിതം അവളുടെ കയ്യിൽ സേഫ് ആയിരിക്കും.....".
ചേച്ചീ എന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു ...
" അല്ല ചേച്ചീ എങ്ങനെയാ ഇത് അറിഞ്ഞേ ...?? "
ഞാൻ നേർത്ത ശബ്ദത്തിൽ ചോദിച്ചു ...
" അതൊക്കെ മനസിലായി .... പക്ഷെ നിന്റെ അമ്മയോട് ഞാൻ പറഞ്ഞിട്ടില്ല..!! എന്നെങ്കിലും നിന്നോട് സംസാരിച്ചിട്ട് പിന്നെ പറയാന്നു കരുതി ...."
ചേച്ചീ എന്റെ കവിളിൽ തട്ടിക്കൊണ്ടു ആശ്വസിപ്പിച്ചു ....
" ഇപ്പൊ ഇത് പറയണ്ട ...ഞാൻ തന്നെ നേരിട്ട് എപ്പോളെങ്കിലും പറഞ്ഞോളാം....! "
ഞാൻ ചേച്ചിയുടെ രണ്ടു കയ്യുമെടുത്തു കൂട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു ...ചേച്ചീ ചിരിച്ചു ..
💬 Comments
View all comments