0%

Chapter Title : കിനാവ് പോലെ 10 [Fireblade]

Author : Kambikathakal Read All Parts 1.1K
.." അവൾ പറഞ്ഞത് കേട്ടു എനിക്ക് ചിരിയാണ് വന്നത്.... " അയ്യോ , അത്രയ്ക്ക് ബോറായിരുന്നോ ഞാൻ ...അല്ലെടീ , ഈ നഷ്ടപ്രണയം ടീമ്സൊക്കെ താടി വളർത്തി , വെള്ളമടിച്ചു അങ്ങനെയൊക്കെയല്ലേ .....താടി വളരുന്നത് പോയിട്ട് നേരാവണ്ണം മീശ കൂടി ഇല്ലാത്ത എന്നേ കണ്ടിട്ട് നീ കരുതിയത് ആലോചിക്കുമ്പോൾ കോമഡി തോന്നുവാ ..." ഞാൻ പൊട്ടിചിരിച്ചുകൊണ്ടു പറഞ്ഞു ....അവളും ചിരിച്ചു ... " അതുപിന്നെ എപ്പോനോക്കിയാലും എന്തേലും ആലോചിച്ചുള്ള ഇരുപ്പും ,പെൺപിള്ളേരോടൊക്കെ മിണ്ടാനുള്ള മടിയും ,ഈ ഒതുങ്ങിക്കൂടിയാ പ്രകൃതവും ഒക്കെ കണ്ടപ്പോൾ ഞാൻ അന്ന് അങ്ങനെ വിചാരിച്ചുപോയി ...അത്രേള്ളു ..!! ഇപ്പളല്ലേ നീ വലിയ പുള്ളിയാണെന്നു മനസിലായത്
....സ്നേഹിക്കാൻ ഒരു അമ്പോറ്റിക്കൊച്ചും ,ചങ്ക് പറിച്ചുതരുന്ന കൂട്ടുകാരനും ഉണ്ടായതിന്റെ അഹങ്കാരം കൊണ്ട് വേറൊരാളോടും ഒരു ബന്ധവും വേണ്ടെന്നുവെച്ചതാണെന്നു ഇപ്പൊ മനസിലായി .." അവൾ ഒരു തത്വജ്ഞാനിയെ പോലെ പറഞ്ഞു നിർത്തി ...പിന്നെ ചിരിച്ചു..... " പോടീ പോടീ... കളിയാക്കാതെ....! ബാക്കി ആരോടും മിണ്ടീലെങ്കിൽ പോട്ടെ , നിന്നോട് മിണ്ടിയില്ലെങ്കിൽ അതൊരു നഷ്ടമായേനെ...." ഞാൻ അവളുടെ കയ്യിൽ കൊരുത്തുപിടിച്ചുകൊണ്ടു പറഞ്ഞു ....അത് സത്യമായിരുന്നു താനും....അവൾക്കത് ഒരുപാട് ഇഷ്ടമായെന്നു അവളുടെ ചിരിയുടെ ഭംഗി എനിക്ക് മനസിലാക്കി തന്നു ...... ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു ...കോഴ്സ് അതിന്റെ അവസാന സമയത്തേക്ക് അടുത്തുകൊണ്ടിരുന്നു ....ഇപ്പൊ ഞാൻ എല്ലാത്തിനും സമയം കണ്ടെത്താൻ ശീലിച്ചു , എത്ര തിരക്കാണെങ്കിലും വീട്ടിലേക്കു വിളിക്കാനും ,ശബരിയെയും ,അമ്മുവിനെയും രണ്ടു ദിവസത്തിലൊരിക്കൽ വിളിച്ചു സംസാരിക്കാനു എല്ലാം....വീട്ടിൽ പോയി വന്നതിന് ശേഷം ആദ്യം തന്നെ ശബരിയോട് വീട്ടുകാര്ക്ക് ഞങ്ങളുടെ മുകളിലുള്ള വിഷമത്തെ കുറിച്ചു

💬 Comments

View all comments