0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 955
പയ്യന്മാർ എന്നേം അവളേം അവിടുന്ന് ഇങ്ങോട്ട് വിട്ടു....എനിക്ക് പേടിച്ചോട്ടം താല്പര്യമുണ്ടായിട്ടല്ല , നിന്നേം പിന്നെ ഈ പത്ത് ദിവസം അവിടെ നിക്കണ്ട കാര്യവും ഓർത്തപ്പോ ഒന്നും ചിന്തിച്ചില്ല......" അവൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു തീർത്തു..... " അപ്പൊ എങ്ങന്യാ ഇന്നലെ വന്നേ...? " ഞാൻ ഉറക്കം കിട്ടാത്തതിന്റെ കാര്യം ചോദിച്ചു.... " പെട്ടെന്നുള്ള പരിപാടി ആയോണ്ട് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലായിരുന്നു , അതുകൊണ്ട് ജനറൽ കംപാർട്മെന്റിൽ കേറി പോന്നു....തെരക്ക് കാരണം നിന്നും നിലത്തിരുന്നും ഒക്കെയാ ഇങ്ങോട്ട് പോന്നത് ..." അവൻ മറുപടി തന്നു എന്റെ മുഖത്തേക്ക് നോക്കി ..... " അപ്പൊ അവളോ....?? " " എന്റെ കൂടെ ഉണ്ടാരുന്നു ..അവളേം സസ്പെൻഡ് ചെയ്തതല്ലേ...." അവൻ മറുപടി തന്നപ്പോൾ ഞാൻ ഒന്ന് ആക്കിചിരിച്ചു...... " അപ്പോ കാമുകനും കാമുകിയും കൂടി കെട്ടിപ്പിടിച്ചിരുന്നു പോന്നതാണല്ലേ....വെറുതെയല്ല ഒറങ്ങാഞ്ഞത്..." ഞാൻ കളിയാക്കി..... " പിന്നേ......ഒന്ന് പോയേടാ കോപ്പേ .....ഇത് നീയല്ല , ശബരിയാണ്...മനസ്സിലായോ...?? " അവനെ എന്റെ കളിയാക്കൽ കുറച്ചു ചൊടിപ്പിച്ചു......ഞാൻ ചിരിയോടെ അവനെ കെട്ടിപ്പിടിച്ചു..... " എന്നാലും നിന്നെ കെട്ടിപ്പിപ്പിടിക്കാൻ ഇപ്പൊ വേറേം ആൾക്കാരൊക്കെ ആയല്ലോ...." ഞാൻ സങ്കടം അഭിനയിച്ചു പറഞ്ഞു....അവൻ എന്റെ കഴുത്തിൽ ഞെക്കി , ഞാനൊരു വിധത്തിൽ ഊരി മാറി കിടന്നു .... കോട്ടുവാ ഇടുന്നുണ്ടെങ്കിലും അവൻ മറ്റെന്തോ ആലോചനയിൽ ആയിരുന്നു , മച്ചിൽ തിരിയുന്ന ഫാനിലേക്ക് കണ്ണുംനട്ടാണ്‌ അവൻ കിടന്നിരുന്നത്..... " ടാ ...." ഞാൻ അവനെ വിളിച്ചു , അവൻ എന്റെ നേർക്ക്‌ മുഖം തിരിച്ചു .. " എന്താണ് പ്രശ്നം....ഇവളുടെ കാര്യമാണോ....?? "

💬 Comments

View all comments