Chapter Title : കിനാവ് പോലെ 11 [Fireblade]
ഞാൻ ചോദിച്ചപ്പോൾ അവൻ വീണ്ടും ഫാനിലേക് നോട്ടം മാറ്റി...
"അവൾ കൊഴപ്പോന്നും ഇല്ല.....പക്ഷെ അറിയാതെ എപ്പളോ മുതൽ ഞാൻ നിത്യയെ സ്‌നേഹിക്കുന്നുണ്ടെന്ന് ഒരു തോന്നൽ......ആദ്യമായി എനിക്ക് അതുപോലെ ഒരു പെണ്ണ് കൂടെ വേണമെന്ന് തോന്നിയത് നിത്യയെ കണ്ടപ്പോളാണ്...ഇതിപ്പോ ക്ഷണിക്കാതെ വന്ന ഒരാൾ...."
അവൻ അത്രയും പറഞ്ഞു നിർത്തി.....ഞാൻ അമ്പരപ്പിലായിരുന്നു , നിത്യയുടെ കാര്യം അവൻതന്നെ എടുത്തിട്ടത് ഞാൻ തീരെ പ്രതീക്ഷിച്ചില്ല....
" നീ കൺഫ്യൂഷനിൽ ആണോ എന്നിട്ട്....?? "
ഞാൻ അവനു നേർക്ക് ചെരിഞ്ഞു കിടന്നു....
" ഒരു പിടിയും ഇല്ലടോ......ഞാൻ സ്നേഹിക്കുന്നവളാണോ എന്നെ സ്നേഹിക്കുന്നവളാണോ കൂടെ വേണ്ടതെന്നു ആലോചിച്ചിട്ട് ഒരു ഉത്തരം കിട്ടുന്നില്ല..."
അവൻ അവന്റെ മുടിയിൽ അള്ളിപ്പിടിച്ചുകൊണ്ടു അസ്വസ്ഥത കാണിച്ചു....
" അതൊക്കെ നമുക്ക് നോക്കാം ന്നേ......ഇക്കഴിഞ്ഞ സമയങ്ങളിൽ നിത്യക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോന്നു അറിയട്ടെ , അത് ഞാൻ എങ്ങനേലും അറിഞ്ഞോളാം....ബാക്കി പിന്നെ തിരുമാനിക്കാം..."
ഞാൻ അവനെ സമാധാനിപ്പിച്ചു.....
" അത് ശെരിയാണ്.....നിത്യക്ക് ഇപ്പൊ എന്നോടുള്ള സമീപനം അറിഞ്ഞതിനു ശേഷം ഇതിനൊരു തിരുമാനമാക്കാം...."
അവൻ എന്റെ അഭിപ്രായത്തോട് പൂര്ണമായും യോജിച്ചത് എനിക്കും ഇഷ്ടപ്പെട്ടു....
" ഇന്നു നമുക്ക് കുളത്തിൽ പോവാം , കൊറേ ദിവസായില്ലേ കുളത്തിൽ നീന്തിയിട്ട്...."
അവൻ താൽപ്പര്യത്തോടെ പറഞ്ഞു....
"മനസിലായി അണ്ണാ....ഉണ്ണിയപ്പം തിന്നാൽ രണ്ടുണ്ട് കാര്യം ലേ...?? "
ഞാൻ പാതി കളിയാക്കി അവനോടു ചോദിച്ചു , മറുപടി പറയാതെ അവൻ ചിരിച്ചു....പിന്നെ കുറച്ചു സമയം ഞങ്ങൾ കിടന്നുറങ്ങി....
4 മണി കഴിഞ്ഞപ്പോൾ എണീറ്റു , ഫോണിൽ കുറേ മിസ്കാൾ എല്ലാം y വിളിച്ചത് ...അവൻ അത് മൈൻഡ് ചെയ്തില്ല
💬 Comments
View all comments