Chapter Title : കിനാവ് പോലെ 11 [Fireblade]
...ഫോൺ മാറ്റിവെച്ചു ഞങ്ങൾ കുളത്തിലേക്ക് പോയി , നടന്നാണ് പോയത് ...അങ്ങോട്ട് പോകുമ്പോൾ ശാന്തിച്ചേച്ചിയെ കണ്ടെങ്കിലും തിരിച്ചു വരുമ്പോൾ വരാമെന്നും പറഞ്ഞു നടന്നു....
കുളത്തിൽ ചെറിയ ചെക്കന്മാർ കുറച്ചെണ്ണം ഉണ്ടായിരുന്നു , അവരുടെ ഇടയിൽ ഷെഡ്ഢി മാത്രം ഇട്ടു നീന്താൻ നല്ല ചടപ്പായിരുന്നു.....എല്ലും തോലും മാത്രം കാണുന്ന ശരീരവും , ജെട്ടിയും എല്ലാം കൂടെ ഞാൻ ഒരു ലുട്ടാപ്പി ആയി തോന്നണ്ടന്നു കരുതി....എന്തായാലും നനഞ്ഞ സ്ഥിതിക്ക് കുളിച്ചു കയറാം...
അന്ന് രണ്ടു റൌണ്ട് നീന്തിയപ്പോളേക്കും എന്റെ അടപ്പ് ഊരി......ആരോഗ്യക്കുറവ് എനിക്ക് തന്നെ നന്നായി ഫീൽ ചെയ്തു......ഒരു റൌണ്ട് കഴിഞ്ഞു രണ്ടാമത്തെ റൌണ്ടിൽ പകുതിക്ക് ശേഷം ഒരു വിധത്തിലാണ് കരക്കെത്തിയത് , വല്ലാണ്ട് ക്ഷീണിച് വെള്ളം കുടിച്ചും കിതച്ചും എങ്ങനെയൊക്കെയോ പടവിലേക്ക് നീന്തി എത്തി , ശബരി കുറേ കളിയാക്കി ചിരിച്ചു , കുട്ടികളും ഇത് എന്ത് കൂത്തെന്നു കരുതി നോക്കുന്നുണ്ടായിരുന്നു ....ശബരി കിക്ക് ബോക്സിങ് ട്രെയിനിംഗ് ഉള്ളതുകൊണ്ട് പണ്ടത്തേക്കാൾ സ്‌ട്രോങ് ആവുകയാണ് ചെയ്തത്...ഞാൻ പകുതി ചത്തുകിടന്ന് പടവിൽ നിന്നും കാലുകൾ വെള്ളത്തിലേക്കിട്ട് ആകാശം നോക്കി കിടക്കുമ്പോൾ അവൻ വീണ്ടും രണ്ടു റൗണ്ട് നീന്തിയാണ് പരിപാടി അവസാനിപ്പിച്ചത്.......അവൻ വന്നു അടുത്ത് ഇരുന്നു കിതച്ചു...
" ടാ .... ക്രിക്കറ്റ് കളി എന്തായി..?? പിന്നെ എന്നെങ്കിലും കളിച്ചേർന്നോ...?
വെള്ളം കോരി വായിൽ ഒഴിച്ച് അവൻ ചോദിച്ചു....
" ഉവ്വ.....എനിക്ക് നേരാവണ്ണം കക്കൂസിൽ പോവാൻ നേരം കിട്ടാറില്ല , എന്നിട്ടാണ് ക്രിക്കറ്റ്..!! "
ഞാൻ പുച്ഛത്തിൽ അവനോടു പറഞ്ഞു.....ഇടക്ക് കാറ്റടിക്കുമ്പോൾ ഞാൻ ചെറുതായി വിറക്കാൻ തുടങ്ങി......
" ശ്ശെന്റെ പൊന്നോ...!! നീ
💬 Comments
View all comments