Chapter Title : കിനാവ് പോലെ 11 [Fireblade]
കളക്ടർ അവനാണോ പോയർന്നത്....?? ന്റെ അറിവിൽ b ed ആയിരുന്നല്ലോ....."
അവൻ അതിലും കടുപ്പത്തിൽ പുച്ഛിച്ചുകൊണ്ടു എന്നോട് ചോദിച്ചു....
" പോ മൈ......അതിപ്പോ നിന്നെ ബോധിപ്പിക്കണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല....."
ഞാൻ വിട്ടുകൊടുക്കാതെ പറഞ്ഞു...ഒന്നുമില്ലെങ്കിലും എനിക്കിത്രേം മാറ്റം കൊണ്ടുവന്ന എന്റെ പ്രിയപ്പെട്ട കോഴ്സിനെ പറഞ്ഞത് എനിക്ക് തീരെ പിടിച്ചില്ല.....
" ഓഹ്.....ശെരി മോനെ , അത് വിട്ടേക്ക് , കളിക്കാൻ തുടങ്ങണ്ടേ ഇനി...? "
അവൻ എന്നോട് ചോദിച്ചു...
" വേണം.....എക്സാം കഴിയട്ടെ...."
ഞാൻ പറഞ്ഞു....ഇനി കളിച്ചിട്ട് പഠിത്തം ഉഴപ്പണ്ടല്ലോ....
" അതുമതി , ഇനി ഇടക്ക് പോയാലും അത് ഞാൻ ഓർമ്മിപ്പിച്ചിട്ടാണെന്നു നിന്റെ അമ്മയോട് പറഞ്ഞു ഒരിക്കലും പോവരുത്....."
അവൻ ചിരിയോടെ തൊഴുതുകൊണ്ടു പറഞ്ഞപ്പോ ഞാൻ പൊട്ടിച്ചിരിച്ചു....
പിന്നെയും കുറച്ചു സമയം അങ്ങനെ ചിലവഴിച്ചു മടുത്തപ്പോൾ ഞങ്ങൾ തിരികെ നടന്നു...., ചേച്ചീ തിണ്ണയിൽ കറിക്കുള്ളത് അരിയുന്നുണ്ട്....നിത്യ ഒപ്പമിരുന്നു എന്തൊക്കെയോ കത്തിയടിക്കുന്നു ,ഞങ്ങൾ ചെല്ലുന്നത് കണ്ടു അവൾ കത്തി നിർത്തി എണീറ്റു....
" ഇതെങ്ങനെ രണ്ടാളും കൂടി ഒന്നിച്ചു ലീവ് ഒപ്പിച്ചു..?? "
ചേച്ചീ ഞങ്ങളോട് ചോദിച്ചു....സ്വഭാവികമായ ചോദ്യം തന്നെ...കുറച്ചേറെ കാലത്തിനു ശേഷം കാണുന്നതല്ലേ...
" ഞാൻ ഇനി ഇവിടെത്തന്നെയാണ് അധികം ഉണ്ടാവാ.....എന്റെ കോഴ്സ് കഴിഞ്ഞല്ലോ , ഇനി ആകെ പരീക്ഷ മാത്രല്ലേ ഉള്ളൂ...."
ഞാൻ തിരിച്ചു മറുപടി കൊടുത്തു....
" അതെനിക്ക് അറിയാം.....ശബരിക്കിപ്പോ എന്ത് ലീവാ...? "
ചേച്ചീ അവനോടു ചോദിച്ചു...
" പ്രൊജക്റ്റ് ഒരെണ്ണം കഴിഞ്ഞു , അത് കഴിഞ്ഞാൽ ചെറിയൊരു ബ്രേക്ക് കിട്ടാറുണ്ട്....അടുത്ത ആഴ്ച പോവും...."
അവൻ മുന്നേതന്നെ ഉത്തരം കണ്ടുപിടിച്ചു വെച്ചതാണെന്നു തോന്നുന്നു
💬 Comments
View all comments