Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
....അപ്പൊ പറ , എന്തിനാ മോനെ ഇവിടെ ഈ ഇരുത്തം പ്ലാൻ ചെയ്തത്.....?? "ശബരി എന്നോടായി ചോദിച്ചു......അത് കേട്ടപ്പോൾ അമ്മുവും നിത്യയും എന്റെ മുഖത്തോട്ട് നോക്കി....
" പ്ലാൻ ചെയ്ത് കൊണ്ടുവന്നതോ.....ആണോ മനുവേട്ടാ...?? "
നിത്യ എന്നോടായി ചോദിച്ചു .....ഞാൻ ചിരിച്ചു...
" മൂന്ന് കൊല്ലം മുൻപ് ഞങ്ങൾ രണ്ടുപേരും മാത്രമിരുന്നു ഒന്ന് പ്ലാൻ ചെയ്തതിന്റെ ബാക്കിയാണ് എന്റെ b ed കഴിഞ്ഞു ഞാൻ ഒരു യോഗ്യനായത്...."
ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ കളിയെന്നു കരുതി ഇരുന്ന അവർ സീരിയസ് ആയി എന്നിലേക്ക് ശ്രദ്ധ വെച്ചു....
" ഇനി അങ്ങോട്ടുള്ള യാത്ര എനിക്ക് അമ്മുവിനൊപ്പവും നിങ്ങൾ രണ്ടുപേരും ഒരുമിച്ചുമാണ്....അതുകൊണ്ട് എങ്ങനെ ഇവിടുന്നു അങ്ങോട്ട് പോണമെന്നുള്ളത് കൂട്ടമായി ഒന്ന് പ്ലാൻ ചെയ്യണം...."
ഞാൻ കാര്യം അവതരിപ്പിച്ച് അവരെ നോക്കി.....
" എന്ന് വെച്ചാൽ ....?? "
അതും നിത്യയുടെ വകയാണ് .....
" എന്ന് വെച്ചാൽ നമ്മുടെ ഭാവി....എന്റെ കോഴ്സ് തീർന്നു , ഇനി എനിക്ക് ആഗ്രഹം ഏതെങ്കിലും സ്കൂളിൽ സ്ഥിരമായി കിട്ടണമെന്നുള്ളത് തന്നെയാണ്......അതുവരെ ട്യൂഷൻ സെന്ററോ മറ്റെന്തെങ്കിലും വേണോ എന്നൊന്നും തീരുമാനമായില്ല...."
ഞാൻ കുറച്ചുകൂടി ആഴത്തിൽ കാര്യം പറഞ്ഞു മനസിലാക്കി.....അവർ ശ്രദ്ധയോടെ നോക്കിയിരുന്നു....
" ഇനി എന്റെയാണെങ്കിൽ എനിക്ക് ചെറിയൊരു രൂപമുണ്ട് , കോഴ്സ് ഒരു വർഷം കൂടിയുണ്ട് ...അത് കഴിഞ്ഞു ഞാൻ ഏതെങ്കിലും fmcg യിലോ , മറ്റെന്തിന്റെയെങ്കിലും മാർക്കറ്റിങ്ങിലൊ കേറാനാണ് ഉദ്ദേശിക്കുന്നത്.... അത്യാവശ്യം പാക്കേജിൽ നാട്ടിൽ തന്നെ നില്ക്കാനുള്ള ഒരു പ്ലാൻ.."
ശബരി അത് അമ്മുവിനോടായാണ് വിശദീകരിച്ചത്...അവൾ ആദ്യം അമ്പരന്നു നിന്നെങ്കിലും നാട്ടിൽ നീക്കാനാണ് പ്ലാൻ
💬 Comments
View all comments