0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 1.3K
തീർത്തു......ഇടക്ക് മറ്റുള്ളവരൊക്കെ പാത്രം കഴുകുന്ന ടൈമിൽ നിത്യയെ ഞാൻ കണ്ണുകാട്ടി വിളിച്ചു.... " നാളെ നമുക്ക് അമ്മുവിൻറെ വീട് വരെ പോവാം...ശബരിയും നീയും ഒരുമിച്ച് അങ്ങോട്ട്‌ ചെന്നു അവളോട്‌ ഇത് പറയാം....." ഞാൻ ശബ്ദം കുറച്ചു അവളോട് പറഞ്ഞു.... " അയ്യോ ...! അതൊക്കെ വേണോ....??? അവർ എങ്ങനെ എടുക്കുമെന്ന് പേടിയാ....." അവൾ ഇത്തിരി വിഷമത്തോടെ എന്നോട് പറഞ്ഞു.... " പിന്നേ .....ഒന്ന് പോയേടീ .....സ്വന്തം മോൾ കണ്ടുപിടിച്ച ആളെ മറുത്തൊന്നും പറയാതെ സമ്മതിച്ച അവർ നിങ്ങളെപറ്റി എന്ത് പറയാൻ....." എനിക്ക് അങ്ങനൊരു മറുപടി പറയാൻ ഒട്ടും ആലോചിക്കാനില്ലായിരുന്നു ......സംഗതി അച്ഛനും അമ്മയും പഴയ ആളുകൾ ആയിരുന്നെങ്കിലും മനസ് കൊണ്ട് അവർ പുതുതലമുറയെക്കാൾ ഒരുപാട് മുന്പിലായിരുന്നു.....എന്റെ മറുപടി നിത്യയെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയില്ലെന്നു തോന്നിയപ്പോൾ ഞാൻ അവളുടെ തോളിൽ പിടിച്ചു....
" ചുമ്മാ വാ പെണ്ണേ....നിനക്കറിയാത്തതോ നിന്നെ അറിയാത്തവരോ അല്ലല്ലോ അവിടെയുള്ളത്...നമുക്ക് പോയിട്ട് കുറച്ചുനേരം ഇരുന്നു പോരാം......" അങ്ങനെ പറഞ്ഞപ്പോൾ അവൾ ആലോചനയോടെ തലയാട്ടി.....ഞാൻ സന്തോഷവാനായി...ഇവർ രണ്ടുപേരും ഒരുമിച്ചുള്ളപ്പോൾ അമ്മുവിനോടൊപ്പം കുളപ്പടവിൽ ഇരിക്കണമെന്നുള്ള ചെറിയൊരു ആഗ്രഹമുണ്ടായിരുന്നു .....ശബരി റെഡി അല്ലാത്തതുകൊണ്ട് മാത്രം നടക്കാതിരുന്ന ആഗ്രഹം....ഹ്മ്മം ..അവനെക്കൂടി സമ്മതിപ്പിച്ചെടുക്കണം... അമ്മ പറഞ്ഞതനുസരിച്ച് നിത്യയെ കൊണ്ടുപോകാൻ അവളുടെ അച്ഛൻ വന്നു...കുറച്ചു നേരം എല്ലാരോടും സംസാരിച്ചു പുള്ളി നിത്യയുമായി മടങ്ങി പോയി.....ശബരിയും ഞാനും കുറച്ചു നേരം ഞങ്ങൾ ഇരിക്കാറുള്ള മതിലിൽ പോയിരുന്നു ഓരോ കാര്യങ്ങൾ സംസാരിച്ചു .... അന്ന് ഒന്നിച്ചു കിടക്കാൻ പ്ലാൻ ഇട്ടു നേരെ അവന്റെ റൂമിൽ പോയി.... വാതിൽ അടച്ചു കുറ്റിയിട്ടു അവൻ കട്ടിലിൽ ഫോണുമായി വന്നിരുന്നു...പിന്നെ y എന്ന

💬 Comments

View all comments