Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
വൈദേഹിയെ വിളിച്ചു....എന്നിട്ട് ലൗഡ് സ്പീക്കറിൽ ഇട്ടു....
ഒരു റിംഗ് മുഴുവൻ കഴിഞ്ഞെങ്കിലും ഫോൺ എടുത്തില്ല...ഞാൻ അവന്റെ മുഖത്തേക്ക് നോക്കി...
" ഇപ്പൊ എന്തിനാട വിളിക്കുന്നത്...?
ഞാൻ സംശയിച്ചു...
" ഒന്നുമില്ല , അവളെങ്ങനെയൊക്കെ പറഞ്ഞിട്ട് ഒന്ന് വിളിക്കാഞ്ഞാൽ മോശമല്ലേ...?? "
അവൻ എന്നോട് സംശയത്തിൽ ചോദിച്ചു.....എനിക്ക് അത്ഭുതമാണ് തോന്നിയത് ...ഇവൻ ഇങ്ങനെയൊന്നും ചിന്തിക്കുന്ന പതിവില്ലാത്തതാണല്ലോ....ആ എന്തെങ്കിലുമാകട്ടെ....
അവന്റെ ഫോൺ അടിച്ചു...അത് അവളായിരുന്നു...അവൻ ഫോൺ അറ്റൻഡ് ചെയ്ത് ലൗഡിലിട്ടു ...
"ഹെലോ കല്യാണച്ചെക്കൻ....."
അതാണ് അപ്പുറത്ത് നിന്നും ആദ്യം വന്ന ഡയലോഗ്....
" പോടീ പോടീ.....കളിയാക്കാതെ പോയി തരത്തിൽ കളിക്കെടീ കോപ്പേ .."
ശബരി എന്നെ നോക്കി കണ്ണടിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു....
" എന്നാലും ഇത്രേം പിന്നാലെ നടന്നിട്ടും താനെന്നെ ഒരു ഫ്രണ്ടായിട്ടു കൂടി കണ്ടിട്ടില്ലല്ലേ...?? "
ചെറിയൊരു നിശ്ശബ്ദതക്കു ശേഷം അവൾ ചോദിച്ചു....പക്ഷെ അത് കേട്ടപ്പോളാണ് ശബരി നിശ്ശബ്ദനായതും...
" അതെന്താ അങ്ങനെ ചോദിച്ചേ...? "
അവൻ ചോദിച്ചു...
" അല്ല ഫ്രണ്ടായിട്ടെങ്കിലും കണ്ടിരുന്നെങ്കിൽ ഈ നിശ്ചയക്കാര്യമെങ്കിലും പറയാർന്നു....ഇതിപ്പോ ഞാൻ ഒരു പൊട്ടിയായില്ലേ അവളുടെ മുൻപിൽ....??
അവളുടെ സ്വരത്തിൽ ചെറിയൊരു വിറ വന്നു....
"സോറിയെടോ ....!! പക്ഷെ ഇത് നിശ്ചയമല്ല , ജസ്റ്റ് ഒന്ന് ഒറപ്പിക്കലാണ് ഫോർമൽ ആയിട്ട്.....ഇതാണെങ്കിൽ എനിക്കും അറിയില്ലാരുന്നു , എന്നാലും ഇഷ്ടത്തിന്റെ കാര്യം മുൻപ് ഞാൻ പറഞ്ഞതല്ലേർന്നോ....?? "
അവൻ തിരികെ പിടിച്ചു നിക്കാനെന്ന പോലെ ചോദിച്ചു...
" എന്തോ...എനിക്ക് അറിയില്ല...... ! പിന്നെ വേറെന്താ ...? "
അവൾ വിഷയം നീട്ടാൻ താല്പര്യമില്ലാതെ ചോദിച്ചു...അപ്പോളാണ് വാതിലിൽ മുട്ട് കേട്ടത് ...ഞാൻ വേഗം
💬 Comments
View all comments