Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
എണീറ്റു ...ശബരി ഫോൺ ലൗഡ് മാറ്റി ചെവിയിൽ ചേർത്തു വെച്ചു ...ഞാൻ ഡോർ തുറന്നു നോക്കിയപ്പോൾ ആന്റി വെള്ളത്തിന്റെ ജാറുമായി സംശയത്തിൽ എന്നെ നോക്കി....
ഞാൻ എന്താ എന്ന അർത്ഥത്തിൽ പുരികം പൊക്കി...
" എന്തോന്നാണ് ഒരു കള്ളലക്ഷണം...വാതിൽ കുറ്റിയൊക്കെ ഇട്ട് ....??"
ഉള്ളിലേക്ക് കേറി ശബരിയെ നോക്കി ആന്റി എന്നോട് ചോദിച്ചു....ശബരി ഫോൺ അപ്പോളേക്കും വെച്ചു...
" എന്ത് കള്ളലക്ഷണം....അത് ശെരി , വാതിൽ കുറ്റിയിടാനുള്ള അവകാശം പോലും ഞങ്ങൾക്കില്ലേ ...??"
അത് അവനാണ് ചോദിച്ചത്.....
" ഇനി നിങ്ങൾക്ക് വേണ്ടാത്ത പരിപാടിയെങ്ങാനും ഉണ്ടോടെ...?? "
കൃത്രിമ സംശയം വെച്ചു ഞങ്ങളെ പാളി നോക്കികൊണ്ട് ആന്റി ചോദിച്ചു...എനിക്ക് ചിരിയാണ് വന്നത്...
" ദേ പെറ്റ തള്ളയാണെന്നു ഞാൻ നോക്കൂല......കിക്ക് ബോക്സിങ് ഞാൻ ഇവിടെ പരീക്ഷിക്കും..."
ശബരി എണീറ്റു ആന്റിയുടെ വയറിനിട്ടു പതിയെ കുത്തിക്കൊണ്ടു ദേഷ്യപ്പെട്ടു.....
" ഓ പിന്നെ......എന്നാപിന്നെ നീ തീർന്നു....നിനക്ക് ഭക്ഷണത്തിൽ പാഷാണം തന്നു നിന്നെ ഞാൻ പരലോകത്തേക്ക് അയക്കും...."
മൂപ്പത്തി ലോകത്തിലെ മുഴുവൻ പുച്ഛവും മുഖത്ത് കാണിച്ചു അവനോടു പറഞ്ഞു...പിന്നെ മുഖം വെട്ടിച്ചു റൂമിൽ നിന്നും പോയി....
" നല്ല തങ്കപ്പെട്ട തള്ളയും മോനും.........ഹാപ്പി ഫാമിലി...! "
ഞാൻ അവരെ ഒന്ന് പ്രോത്സാഹിപ്പിച്ചു....അവൻ ചിരിച്ചുകൊണ്ട് കട്ടിലിൽ കേറി കിടന്നു....ഞാനും അവനരികിൽ സ്ഥാനം പിടിച്ചു...
" നാളെ നമുക്ക് അമ്മൂന്റെ വീട്ടിൽ പോവണംട്ടോ...."
ഞാൻ അവനെ ഓർമ്മിപ്പിച്ചു...
" ഏയ് , ഞാനില്ല ........എള്ള് ഒണങ്ങണത് എണ്ണക്ക് , കുറുഞ്ചാത്തൻ ഒണങ്ങീട്ട് എന്ത് കാര്യം...?? "
അവൻ പഴയൊരു വായ്മൊഴി പറഞ്ഞു എന്നെ ചൂടാക്കി....
💬 Comments
View all comments