Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
അറിയുമ്പോൾ വല്ലാത്തൊരു സങ്കടം...
" ഒന്നും കുടിക്കാണ്ടേങ്ങനാ...?? ണ്ണ ഞാൻ അവിലുംവെള്ളം ഉണ്ടാക്കിത്തരാം....."
താത്ത ഉള്ളിലേക്ക് പോയി....കുറച്ചു സമയം പൂര്ണ നിശബ്ദമായി ഞങ്ങൾ ഇരുന്നു....
" ഇപ്പൊ അകത്തു പോയത് റസീനാന്റെ മൂത്തതാണ് , ഇതുവരെ ഓളുടെ കല്യാണം കഴിഞ്ഞിട്ടില്ല......സ്ത്രീധനം കൊടുക്കാൻ ഇല്ലാത്തോണ്ട് മുടങ്ങി മുടങ്ങി അങ്ങനെ നിന്നു...ഉമ്മ ഇല്ലാത്ത കുട്ട്യോളല്ലേ ന്ന് കരുതി ഞാനും ഒന്നും പറഞ്ഞില ....രണ്ടാം കെട്ടുകാരൊക്കെ വരും ഓൾക്ക് ഇഷ്ടല്ലന്നു പറഞ്ഞപ്പോ നിര്ബന്ധിച്ചില്ല.... ന്നിട്ടോ , ഇങ്ങനെ നിന്നു ജീവിതം കളഞ്ഞു ....നോക്ക് ,ഇക്കും വയ്യാണ്ടായി , റസീനക്കെങ്കിലും നല്ല ജീവിതം ണ്ടാവട്ടെ ന്ന് കരുതി കൊടുത്തതാണ്.....പണ്ട് മരക്കച്ചോടം ആയിരുന്നു , ഇപ്പൊ അതൊക്കെ കണക്കാണ്...അന്യന്മാരുടെ സഹായം കൊണ്ടാണ് ഇങ്ങനെ കഴിയണത് ..കിട്ടണത് ഞങ്ങക്ക് രണ്ടാൾക്കും തന്നെ ഉണ്ടാവൂല...ഓളെങ്കിലും സുഖായിട്ട് നിന്നോട്ടെ....പഠിത്തത്തിനെക്കാളും ആവശ്യം നേരാവണ്ണം ഭക്ഷണം കഴിക്കണതല്ലേ ...ഞാൻ അതേ ചിന്തിച്ചിട്ടുള്ളു......അയ്ന്റെ ഇടക്ക് ന്റെ കണ്ണെങ്ങാനും അടഞ്ഞാ ഇതിനെ നോക്കാൻ ഒരാളെങ്കിലും ഉണ്ടാവല്ലോ ന്ന് സമാധാനിക്കാലോ...."
വളരെ ഹൃദയവേദനയോടു കൂടിയാണ് അങ്ങേര് ഇത് പറഞ്ഞത്....ഇഷ്ടമല്ലെങ്കിൽ കൂടി വാശിപിടിച്ചു അവളെ കെട്ടിച്ചയച്ചത് ഇങ്ങനെ കുറേ കാര്യങ്ങൾ കൊണ്ടാണെന്ന് മനസിലാക്കാൻ പറ്റിയല്ലോ....
അപ്പോളേക്കും താത്ത അവിലും വെള്ളവുമായി വന്നു ....ഞാനതു കുടിച്ചു , കുറച്ചു വിശപ്പുണ്ടായിരുന്നത് അത് കഴിച്ചപ്പോൾ മാറിക്കിട്ടി....
" അങ്ങോട്ട് കൊണ്ടുപോയെന്നു ശേഷം പിന്നെ വന്നേർന്നോ ..?? "
ഞാൻ ചോദിച്ചപ്പോൾ രണ്ടു പേരും ഇല്ലെന്നു തലയാട്ടി....
" വിളിയോ....?? "
ഞാൻ വീണ്ടും ചോദിച്ചു ..
" ഈ മൂന്ന് മാസത്തിനിടക്ക് ഒരു വട്ടം മാത്രം , അതും മൂപ്പരെ ഫോണിൽന്നു......ഓൾക്ക് ഒന്നും പറയാൻ ഇല്ലാത്തോണ്ട് നേർക്ക് സംസാരിക്കാൻ പറ്റിയില്ല..."
താത്ത ശൂന്യതയിലേക് കണ്ണുനട്ട് പറഞ്ഞു....ഞാൻ വീണ്ടും അസ്വസ്ഥനായി....ഇനി ഒരു നിമിഷം കൂടെ അവിടെ നിൽക്കാൻ മനസ് സമ്മതിച്ചില്ല....എഴുന്നേറ്റു യാത്ര പോലും പറയാതെ ഞാൻ ഇറങ്ങി നടന്നു ....അവരും വിളിച്ചില്ല , നേരെ ബൈക്കെടുത്തു തിരിച്ചു പോന്നു....പോരുന്ന സമയമത്രയും ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് എന്ന തോതിൽ എന്റെ ചിന്തകൾ പാഞ്ഞു .....ഇടക്ക് ശ്രദ്ധ കുറയുന്നു എന്ന് തോന്നി, പകുതിയോളം ദൂരമായപ്പോൾ ഒഴിഞ്ഞ
💬 Comments
View all comments