0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 619
നിർവികാരനായിരുന്നു ഞങ്ങൾ പറയുന്നത് കേക്കുന്നെ ഉള്ളായിരുന്നു ... " ഞാൻ കോളേജിൽ നിന്നും വാങ്ങിയതാണ് അഡ്രസ്‌ .....അവൾ പറഞ്ഞു തന്നിട്ടുണ്ടായിരുന്നില്ല...... ഞാൻ അവരോടു വിഷമം മറച്ചു വെച്ചില്ല ... " എക്‌സാമിന്‌ കാണുമെന്നു കരുതിയിരുന്നു , കാണാഞ്ഞപ്പോ ഭയങ്കര വിഷമമായി .....എന്താ അവൾ എഴുതാഞ്ഞത്...?? " ഞാൻ അത് മൂപ്പിലാനേ നോക്കി കുറച്ചു രൂക്ഷമായാണ് ചോദിച്ചത് ..... " ഓളെ മാപ്പിള വന്നു .....അന്ന് ക്ലാസ്സ്‌ കഴിഞ്ഞു വന്നു രണ്ടൂസം കഴിഞ്ഞപ്പോൾ തന്നെ പരിപാടിയൊന്നും ഉണ്ടാക്കാതെ കൊണ്ടുപ്പോയി.....അവടെ ഉമ്മാനെ നോക്കാൻ ആരും ഇല്ലാന്ന്...." അവർ പറഞ്ഞു....സങ്കടം നിറഞ്ഞതുകൊണ്ടാകണം മെല്ലെയാണു പറഞ്ഞു തീർത്തത്... " ഓൾ പറഞ്ഞേർന്നു , എന്നെങ്കിലും ആരെങ്കിലും കോളേജിൽന്നു ചോദിച്ചു വരാണെങ്കിൽ അത് മനുവായിരിക്കും ന്ന് ..." തെല്ലൊരു വിഷമത്തോട് കൂടി അവരതു പറഞ്ഞപ്പോൾ എന്തോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി .......ഏറെ കാലത്തേ പരിചയമില്ലെങ്കിലും എങ്ങും നിന്നോ വന്നു ഒരുപാട് വിഷമങ്ങളിൽ താങ്ങായി നിന്ന് മറ്റെങ്ങോ പറന്നു പോയ ഒരു മാലാഖ....... " എന്തിനാ ഉപ്പാ അവളെ ഇങ്ങനെ കെട്ടിച്ചുവിട്ടത്....നല്ലോണം പഠിക്കുന്ന കൊച്ചല്ലേ , ഇതിപ്പോ ഒരു വീട്ടുജോലിക്കാണെങ്കിൽ ഇങ്ങനെ പഠിപ്പിക്കണാർന്നോ..?? "
ഒരിക്കലും ചോദിക്കരുതെന്നു കരുതിയ ഒരു ചോദ്യം എന്റെ നാവിൽ നിന്ന് അറിയാതെ ഉയർന്നു , താത്ത ആ ചോദ്യം കേട്ട് ഞെട്ടിയെങ്കിലും ഉപ്പ എന്തോ അത് പ്രതീക്ഷിച്ചിരുന്ന പോലെയാണ് എനിക്ക് തോന്നിയത് , നേരത്തെ മുതൽ കണ്ട അതേ നിർവികാരത മാത്രമേ അപ്പോളും ഞാൻ ആ മുഖത്ത് കണ്ടുള്ളൂ..... " ഇയ്യ്‌ അവർക്ക് ചായ കൊടുക്കാഞ്ഞതെന്താ....?? " ഉപ്പ താത്തയോട് ചോദിച്ചു..... " അയ്യോ ..!! ചായ എടുക്കാൻ മറന്നു , ഇപ്പൊ വരാം ....കട്ടൻ കുടിക്കൂലേ ....?? " താത്ത തെല്ലൊരു വിഷമത്തോടെ ചോദിച്ചു... " ഞാനിപ്പോ കുടിച്ചെ ഉള്ളൂ , ഇനിയിപ്പോ വേണ്ടാ താത്ത....." ഞാൻ തടഞ്ഞു , ഒന്നും കുടിക്കാനുള്ള മൂഡ്‌ ഇല്ലായിരുന്നു ,വെറുതെയെങ്കിലും റസീനയെ ഒന്ന് കാണാൻ പറ്റിയാലോ എന്നൊരു തോന്നൽ കൊണ്ടാണ് ഇത്രേം ദൂരം വന്നത് , പക്ഷെ അവൾ ഇല്ലെന്നു

💬 Comments

View all comments