Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
വീട് , ഞാൻ കുറച്ചു ശങ്കിച്ചു .....ആരെയും പുറത്തോ ഉള്ളിലോ ഒന്നും കാണാതെ കേറണോ വേണ്ടേ എന്ന അവസ്ഥയായി.......
" ആരുമില്ലേ....?? "
ഞാൻ അവസാനം രണ്ടും കല്പ്പിച്ചു വിളിച്ചു ചോദിച്ചു....
" ആരാ അവിടെ....?? "
ശബ്ദം വന്നത് വീടിന്റെ സൈഡിൽ നിന്നാണ്...ഞാൻ ഒന്ന് പുറകിലേക്ക് നടന്നു സൈഡിലേക്ക് ചെന്നു...അവിടെ അടക്ക മുറിച്ചു ചെറിയ കഷ്ണങ്ങളാക്കി വെച്ചുകൊണ്ടിരിക്കുന്ന ഒരു 60-65 വയസ് പ്രായമുള്ള ഒരാൾ എന്നെ നോക്കി.....ഉപ്പയായിരിക്കുമെന്നു ഞാൻ കണക്കു കൂട്ടി
" ആരാ.....?? "
പുള്ളി എഴുന്നേറ്റു അടുത്തു വന്നു ചോദിച്ചു ..
" ഞാൻ റസീനയുടെ ഫ്രണ്ടാണ്....കോളേജിലെ.."
ഞാൻ എന്നെ പരിചയപ്പെടുത്തി.......
" ആഹാ.......അത് ശെരി , കോളേജിന്നാണോ.....നിക്ക് ട്ടോ ഞാൻ കുട്ടീനെ വിളിക്കാം...."
മൂപ്പർ മെല്ലെ ശ്രദ്ധിച്ചു പടി കേറി ഉമ്മറത്ത് വാതിലിൽ നിന്നു ഉള്ളിലേക്ക് നോക്കി ...
" ടീ .....ഇങ്ങട്ട് വന്നേ...."
ഉച്ചത്തിൽ വിളിച്ചു പറഞ്ഞു അങ്ങേര് കസേരയിൽ വന്നിരുന്നു എന്നോട് കൈകാട്ടി കേറാൻ പറഞ്ഞു ....
അപ്പൊ വാതിലിന്റെ അടുത്തു ഒരു തല കണ്ടു , 30-32 വയസ് തോന്നിക്കുന്ന ഒരു യുവതി തട്ടമൊക്കെ ഇട്ട് എന്നെ പാളി നോക്കി...
" ആരാ ഉപ്പാ ...?? "
അതേ പൊസിഷനിൽ നിന്നു എന്നെ നോക്കി അവർ സംശയത്തിൽ ചോദിച്ചു ...
" അത് റസിന്റെ കോളേജിൽന്നാണ് ..."
എന്നെ ചൂണ്ടി പുള്ളി അവരോടു പറഞ്ഞു......അവർ എന്നെ ഒന്നുകൂടി നോക്കി ......
"എന്താണ് കാര്യം ..? "
സംശയം മാറാതെ അവർ വീണ്ടും ചോദിച്ചു....
" കാര്യം.....!! അങ്ങനെ കാര്യമൊന്നും ഇല്ല താത്ത , ഞാൻ കൂടെ പഠിച്ച ആളാണ് .....അവളെന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു ..."
ഞാൻ കുറച്ചു വിഷമത്തോടെ പറഞ്ഞു...
" അള്ളൊ ......!! ഇങ്ങള് മനുവാണോ ....?? "
അവർ വാതിലിന്റെ പുറത്തേക്ക് ഇറങ്ങി വന്നു ആകാംഷയോടെ എന്നോട് ചോദിച്ചു....ഞാൻ ചിരിയോടെ അതേ എന്ന് തലയാട്ടി.....അവർ തലക്കു കൈകൊടുത്തു നിന്ന് എന്നെ നോക്കി....
" എങ്ങനെ ഇങ്ങട് എത്തിയത്....?? "
അവർ അതേ ആകാംഷയോടെ തന്നെ ചോദിച്ചു...ഉപ്പ
💬 Comments
View all comments