0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 1.3K
വൈദേഹിയെ കുറിച്ചു പിന്നേ ഒന്നും ചോദിച്ചില്ല , ഏകദേശം കാര്യങ്ങൾ മനസിലായിട്ടുണ്ടാവും.. " ഒന്ന് മിണ്ടെടോ......സോറി പറഞ്ഞില്ലേ...?? " ശബരി അവളുടെ മുഖം അവനു നേരെ തിരിച്ചു ചോദിച്ചു..... " എന്തിന് മിണ്ടണം ...?? നമ്മളൊക്കെ പാവം , ഡിഗ്രി പോലും കഴിയുമോ എന്നറിയില്ല.......നിങ്ങൾക്ക് വേറെ വല്ല്യേ ആളുകളെയൊക്കെ കിട്ടൂലെ....?? " അവൾ മുഖത്ത് കുറച്ചു പുച്ഛഭാവം വിതറിക്കൊണ്ട് അവനോടു ചോദിച്ചു....അവൻ ആദ്യം അവളെ കണ്ണിമയ്ക്കാതെ നോക്കി , പിന്നെ തിരിഞ്ഞ് എന്നെനോക്കി കണ്ണടിച്ചു ചിരിച്ചു....
" അതേയ് ഏട്ടന്മാരെ .....ഞാനെന്റെ അച്ഛന്റേം അമ്മെന്റേം ഒറ്റക്കുട്ടിയാ , ഇന്നുവരെ എനിക്ക് വേണ്ടിയുള്ളതല്ലാതെ മറ്റൊരാളുടെ ബാക്കി ഉപയോഗിക്കേണ്ട അവസ്ഥ വന്നിട്ടില്ല , എന്റെ സാധനങ്ങൾക്ക് മറ്റൊരാൾ അവകാശം പറഞ്ഞു വന്നിട്ടുമില്ല ......ഏട്ടന്റെ കാര്യത്തിലും അതുതന്നെ മതി.... " ഇത്തവണ അവൾ അവന്റെ മുഖം അവൾക്കു നേരെ തിരിച്ചു അവനോടായി പറഞ്ഞു...... " ഈശ്വരാ ......മുള്ള് മുരിക്കിലാണല്ലോ പാഞ്ഞു കയറിയത്....!! " അവൻ തലക്കു കൈകൊടുത്തു ആകാശത്തേക്ക് നോക്കി... " എന്ന് വെച്ചു ഏട്ടന്റെ വീട്ടുകാര്ക്ക് ഏട്ടനെ കൊടുക്കില്ലെന്നല്ല ഉദേശിച്ചത്‌ , വൈദേഹിയെ പോലെ വേറൊരു പെണ്ണിനും എന്റെ ജീവിതം ഷെയർ ചെയ്യാൻ താല്പര്യമില്ലെന്നാണ്....." നിത്യ അവളുടെ സ്റ്റേറ്റ്മെന്റ് ഒന്ന് കൂടി ക്ലാരിറ്റി വരുത്തി പറഞ്ഞു....ഞാൻ അവളെ ഇരുത്തിയൊന്നു നോക്കിയപ്പോൾ അവൾ എന്നെ നോക്കി പുരികം പൊക്കി.. " ന്താ മനുവേട്ടന് സംശയമുണ്ടോ....അങ്ങനാണെങ്കിൽ ദേ അമ്മൂനോട് ചോയ്ച്ചു നോക്ക് ,ഞാൻ പറഞ്ഞത് തന്നാ അവൾക്കും പറയാന്ണ്ടാവുക..." നിത്യ വെല്ലുവിളിക്കുന്ന പോലെയാണ് അത് പറഞ്ഞത്...ഞാൻ അമ്മുവിനെ നോക്കിയപ്പോൾ അവൾ അതെയെന്ന് തലകുലുക്കി

💬 Comments

View all comments