Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]
tv പരസ്യങ്ങൾ കൊടുത്തും ഫോണിലൂടെയും നേരിട്ടും പല രീതിയിൽ കുട്ടികളെ ആകർഷിച്ചു....ഞങ്ങളെ മൂന്നാളെ കൂടാതെ പിന്നെയും രണ്ടു ടീച്ചേർസ് വേറെയും വന്നു , അവരെ കൊണ്ട് വന്നത് എന്റെ
മേൽനോട്ടത്തിലായിരുന്നു ... ശിവേട്ടൻ എന്നെ പുള്ളിയുടെ ഒരു വലംകൈ ആയാണ് കണ്ടിരുന്നത് , അതുകൊണ്ടുതന്നെ കാര്യങ്ങൾ എനിക്ക് കൂടുതൽ സുഖകരം ആയി.....ഞങ്ങളുടെ കഠിന ശ്രമഫലമായി 7,8,9,10 ക്ലാസുകളിൽ അത്യാവശ്യം കുട്ടികൾ ആയി... 8 മുതൽ എല്ലാ ക്ലാസിനും ഇംഗ്ലീഷ് എടുക്കുന്നത് ഞാൻ മാത്രമാണ് , ttc കഴിഞ്ഞ ശരത് , ശിവേട്ടൻ ഇവരാണ് എനിക്ക് പകരം ഇംഗ്ലീഷ് എടുത്ത് കൊടുത്തിരുന്നത് , പക്ഷെ ഞാൻ ലീവ് കഴിവതും എടുക്കാതെ മുന്നോട്ടു പോയി.....രാവിലെ 7.30 മുതലാണ് ട്യൂഷൻ , പിന്നെ വൈകീട്ട് 4.15 മുതൽ 6.30 വരെ ....ശനിയും അവധി ദിവസങ്ങളും 9 മുതൽ 1 മണി വരെയും.....അതൊന്ന് ട്രാക്കിൽ കേറി തുടങ്ങിയപ്പോൾ ഞാൻ psc ക്ലാസിനും ജോയിൻ ചെയ്തു......രണ്ടും കൂടെ ഒരുമിച്ചു കൊണ്ടുപോകാൻ കുറച്ചേറെ പ്രയാസപ്പെടേണ്ടി വന്നെങ്കിലും ഒരു വിധത്തിൽ ഞാൻ തള്ളി നീക്കി.....
ആഴ്ചയിലൊരിക്കൽ അമ്മുവിനോടൊത്തു കുളപ്പടവിൽ പ്രണയം തുടർന്നു , എന്നിൽ വന്ന ഉത്തരവാദിത്തം ഞാൻ നന്നായിത്തന്നെ ചെയ്യുന്നുണ്ടെന്ന് എന്റെ അമ്മയ്ക്കും അമ്മുവിൻറെ അച്ഛനും ഒക്കെ തോന്നിയെന്ന് അവർ തന്നെ പറഞ്ഞു.....പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് psc പഠിക്കാൻ ട്യൂഷൻ സെന്റെറിൽ കാണിക്കുന്ന അത്രക്ക് താൽപ്പര്യം ഉണ്ടായില്ലെന്ന് തോന്നി.....അതിനുള്ള പ്രധാന കാരണം കോച്ചിങിലെ അധികം പേരും കോച്ചിംഗ് ക്ലാസിലിരുന്ന് പരിചയമുള്ളവരാണ് എന്നുള്ളതാണ് , മിക്കവാറും വിഷയങ്ങളെല്ലാം ക്ലാസെടുക്കുന്ന സമയത്ത് ഇവർ പെട്ടെന്ന് റെസ്പോണ്ട് ചെയ്യും , എക്സാം തരുമ്പോൾ അവർക്ക് സ്കോർ ചെയ്യാൻ പറ്റുന്നുണ്ട് , എന്നെപ്പോലെ ഉള്ള നാലഞ്ചു പേർ ആവറേജ് ഉള്ളത് മാത്രമായി ഒരു ആശ്വാസം....പക്ഷെ അതിന്റെയെല്ലാം അവസാനം എന്റെ തോൽവി തന്നെയാണല്ലോ എന്ന തിരിച്ചറിവിൽ ഞാൻ ഒന്ന് ജാഗരൂഗനായി....
പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ സംശയം ചോദിച്ചുകൊണ്ടേയിരുന്നു.......ആദ്യം കൂടിയില്ലെങ്കിലും പിന്നീട് മറ്റ് നാലുപേരും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി ...അതോടുകൂടി ക്ലാസിൽ ബുദ്ധിമാന്മാർ മാത്രല്ല പൊട്ടന്മാരും ഉണ്ടെന്ന് മനസിലായ ടീച്ചേർസ് കുറച്ചുകൂടി സ്ലോ ആയി
💬 Comments
View all comments